സെന്റ് ലൂസിയ: ക്രിസ് ഗെയ്ൽ തുനിഞ്ഞിറങ്ങിയാൽ പിന്നെ രക്ഷയില്ല. ഗ്രോസ് ഐസ്ലെറ്റിൽ ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചാം ഏകദിനത്തിൽ കൊടുങ്കാറ്റായി വീശിയ ഗെയ്ൽ വെസ്റ്റിൻഡീസിന് ഒരു ജയം സമ്മാനിക്കുക മാത്രമല്ല, സ്വന്തം പേരിൽ ഒരു പുതിയ റെക്കോഡ് കുറിക്കുക കൂടിയാണ് ചെയ്തത്.
ഒരു ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന സ്വന്തം റെക്കോഡാണ് ഗെയ്ൽ ഇംഗ്ലണ്ടിനെതിരേ തിരുത്തിയത്. 27 പന്തിൽ നിന്ന് 77 റൺസ് നേടിയ ഗെയ്ൽ ഒൻപത് സിക്സാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിൽ ഗെയ്ലിന്റെ സിക്സ് സമ്പാദ്യം 39 ആയി. 2015ലെ ലോകകപ്പിൽ നേടിയ 26 സിക്സ് എന്ന തന്റെ തന്നെ പേരിലുള്ള റെക്കോഡാണ് ഗെയ്ൽ തിരുത്തിയത്. 2013ൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 23 സിക്സ് നേടിയ രോഹിത് ശർമയാണ് തൊട്ടു പിറകിലുള്ളത്.
ഗെയ്ലിന്റെ ഈ മിന്നൽപ്രകടനത്തിന്റെ ബആത്തിൽ ഏഴ് വിക്കറ്റിനാണ് വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിനെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംണ്ട്ലണ്ട് അമ്പതോവറിൽ 113 റൺസിന് ഓൾഔട്ടായി. ഗെയ്ലിന്റെ മിന്നൽ പ്രകടനത്തിന്റെ ബലത്തിൽ 12.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിൻഡീസ് ലക്ഷ്യം കൈവരിച്ചു. ഏഴ് വിക്കറ്റിന്റെ ഈ ജയത്തോടെ വെസ്റ്റിൻഡീസ് പരമ്പര സമനിലയിലാക്കി.
ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടും രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസുമാണ് ജയിച്ചത്. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോൾ നാലാം ഏകദിനത്തിൽ ഇംഗ്ലണ്ട് ജയിച്ചു.
Content Highlights: WestIndies England ODI Series Chris Gayle Most Number Of Sixes In ODI Series
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..