ദക്ഷിണമേഖലയെ 294 റണ്‍സിന് തകര്‍ത്തു, ദുലീപ് ട്രോഫി കിരീടം പശ്ചിമ മേഖലയ്ക്ക്


രണ്ടാം ഇന്നിങ്‌സില്‍ ഇരട്ടസെഞ്ചുറി നേടിയ പശ്ചിമമേഖലയുടെ യശസ്വി ജയ്‌സ്വാളാണ് മത്സരത്തിലെ താരം

Photo: twitter.com/BCCIdomestic

കോയമ്പത്തൂര്‍: 2022 ദുലീപ് ട്രോഫി കിരീടം പശ്ചിമമേഖലയ്ക്ക്. ഫൈനലില്‍ ദക്ഷിണ മേഖലയെ 294 റണ്‍സിന് തകര്‍ത്താണ് പശ്ചിമമേഖല കിരീടത്തില്‍ മുത്തമിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ 529 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണമേഖല അഞ്ചാം ദിനം 234 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയശേഷമാണ് ദക്ഷിണമേഖല അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇരട്ടസെഞ്ചുറി നേടിയ പശ്ചിമമേഖലയുടെ യശസ്വി ജയ്‌സ്വാളാണ് മത്സരത്തിലെ താരം. പരമ്പരയുടെ താരമായി പശ്ചിമമേഖലയുടെ തന്നെ ജയ്‌ദേവ് ഉനദ്കട്ടിനെ തിരഞ്ഞെടുത്തു.



ആദ്യ ഇന്നിങ്‌സില്‍ പശ്ചിമമേഖല 270 റണ്‍സാണ് നേടിയത്. ഇത് പിന്തുടര്‍ന്ന ദക്ഷിണ മേഖല 327 റണ്‍സെടുത്ത് വിലപ്പെട്ട 57 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ കളിയുടെ ഗതിമാറ്റി. 323 പന്തുകളില്‍ നിന്ന് 265 റണ്‍സെടുത്ത ജയ്‌സ്വാളും 127 റണ്‍സ് നേടി പുറത്താവാതെ നിന്ന സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ടീമിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. ഇതോടെ ദക്ഷിണമേഖലയുടെ വിജയലക്ഷ്യം 529 റണ്‍സായി.

നാലാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണമേഖലയ്ക്ക് വേണ്ടി മലയാളി താരം രോഹന്‍ കുന്നുമ്മല്‍ മാത്രമാണ് പിടിച്ചുനിന്നത്. 93 റണ്‍സെടുത്ത രോഹന്‍ നാലാം ദിനം പുറത്തായിരുന്നു. നാലാം ദിനം ആറുവിക്കറ്റിന് 154 റണ്‍സാണ് ദക്ഷിണമേഖല നേടിയത്. ഇതോടെ അഞ്ചാം ദിനം നാല് വിക്കറ്റ് ശേഷിക്കേ ടീമിന് വിജയിക്കാന്‍ 375 റണ്‍സ് വേണം എന്ന നിലയിലായി. പക്ഷേ 57 റണ്‍സെടുത്ത രവി തേജയ്ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ടീം 234 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ആറുവിക്കറ്റ് വീഴ്ത്തിയ ജയ്‌ദേവ് ഉനദ്കട്ട് പശ്ചിമമേഖലയ്ക്ക് ഭീഷണിയായി. രണ്ടാം ഇന്നിങ്‌സില്‍ ഷാംസ് മുലാനി നാലുവിക്കറ്റെടുത്തു.

Content Highlights: duleep trophy 2022, West Zone, South Zone, duleep trophy winners, duleep trophy title, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented