ബാറ്റര്‍മാരെ ചൊറിഞ്ഞു, ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി നായകന്‍ രഹാനെ


അമ്പയര്‍മാരും രഹാനെയുമാണ് ഈ പ്രശ്‌നം തീര്‍ത്തത്

Photo: twitter.com/Sportskeeda

കോയമ്പത്തൂര്‍: ദക്ഷിണമേഖലയ്‌ക്കെതിരായ ദുലീപ് ട്രോഫി ഫൈനല്‍ മത്സരത്തിനിടെ ബാറ്റര്‍മാരെ നിരന്തരം ശല്യം ചെയ്ത പശ്ചിമമേഖലയുടെ യശസ്വി ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി നായകന്‍ അജിങ്ക്യ രഹാനെ. മത്സരത്തിന്റെ അഞ്ചാം ദിനമാണ് സംഭവം അരങ്ങേറിയത്.

ദക്ഷിണമേഖല ബാറ്റുചെയ്യുന്നതിനിടെ ബാറ്റര്‍മാരുമായി ജയ്‌സ്വാള്‍ പലതവണ വാഗ്വാദങ്ങള്‍ നടത്തി. 50-ാം ഓവറില്‍ രവിതേജയുമായി അതിരുവിട്ട വാക്കുതര്‍ക്കമാണ് ജയ്‌സ്വാള്‍ നടത്തിയത്. അമ്പയര്‍മാരും രഹാനെയുമാണ് ഈ പ്രശ്‌നം തീര്‍ത്തത്. പിന്നീട് ജയ്‌സ്വാളിനെ ശാന്തനാക്കാന്‍ രഹാനെ ശ്രമിച്ചു.

ഈ സംഭവത്തിനുശേഷവും ജയ്‌സ്വാളിന്റെ പെരുമാറ്റത്തിന് മാറ്റമുണ്ടായില്ല. ഇതോടെയാണ് ദേഷ്യം പൂണ്ട രഹാനെ താരത്തോട് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മത്സരത്തില്‍ പശ്ചിമമേഖല വിജയം നേടി. ഇരട്ട സെഞ്ചുറി നേടിയ ജയ്‌സ്വാളാണ് ടീമിന്റെ വിജയശില്‍പ്പി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ജയ്‌സ്വാളാണ്. എന്നാല്‍ എത്ര മികച്ച പ്രകടനം നടത്തിയാലും ഗ്രൗണ്ടില്‍ മാന്യത കാണിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍ ജയ്‌സ്വാളിനോട് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. താരത്തിനെതിരേ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: ajinkya rahane, yashasvi jaiswal, rahane to jaiswal, duleep trophy, sledging, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented