വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തോല്‍വി


ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരത്തിനിടെ |ഫോട്ടോ:AP

ബാസെറ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ലഗേജ് എത്താന്‍ വൈകിയത് മൂലം മൂന്ന് മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138-ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആവേശ്‌ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡെവന്‍ തോമസും ഒഡിയന്‍ സ്മിത്തുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ആദ്യ പന്ത് നോബോളായി, ഇതില്‍ ഒരു റണ്‍ ഓടിയെടുത്തു. ഫ്രീഹിറ്റായി എത്തിയ അടുത്ത പന്തില്‍ ഡെവന്‍ തോമസ് ആവേശ്‌ ഖാനെ സിക്‌സര്‍ പറത്തി. അടുത്ത പന്ത് ഫോറും അടിച്ച് തോമസ് വിന്‍ഡീസിന് വിജയമൊരുക്കി. 19 പന്തില്‍ 31 റണ്‍ അടിച്ച ഡെവന്‍ തോമസും 52 പന്തില്‍ 68 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ കിങും വിന്‍ഡീസിന് ബാറ്റിങ് നിരയില്‍ മികച്ച് നിന്നു.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കകയായിരുന്നു. ആറ് വിക്കറ്റുകള്‍ കൊയ്ത് ഒബേദ് മെക്കോയ് ആണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. ഇതിനിടെ ഹര്‍ദിക് പാണ്ഡ്യ 31 ഉം രവീന്ദ്ര ജഡേജ 27 ഉം അടിച്ചു. മലയാളി താരം സ്ഞ്ജു സാംസണ്‍ ഇത്തവണയും ആദ്യ ഇലവനില്‍ ഇടംനേടിയില്ല.

ആദ്യ മത്സരം നടന്ന ട്രിനിഡാഡില്‍നിന്ന് ടീം കിറ്റ് എത്താന്‍ വൈകിയതുകൊണ്ടാണ് കളി വൈകിയത്.സെയ്ന്റ് കിറ്റ്സിലെ വാര്‍ണര്‍ പാര്‍ക്കില്‍ ഇന്ത്യന്‍സമയം തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം 11 മണിയോടെയാണ് തുടങ്ങിയത്.

ആദ്യ മത്സരം ഇന്ത്യ 68 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 190 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസിന് 20 ഓവറില്‍ എട്ടിന് 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

Content Highlights: West Indies won by 5 wickets-india

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented