വിന്‍ഡീസ് ജയം 423 റണ്‍സ് അകലെ; ജമൈക്ക ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍


രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 423 റണ്‍സ് കൂടി വേണം

കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയമുറപ്പിച്ച് ടീം ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 468 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്.

ഡാരന്‍ ബ്രാവോയും (18), ഷമാര്‍ ബ്രൂക്ക്‌സുമാണ് (4) ക്രീസില്‍. രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 423 റണ്‍സ് കൂടി വേണം. ജോണ്‍ കാംബെല്‍ (16), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (3) എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ പങ്കിട്ടു.

നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 117 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 299 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാമത് ബാറ്റു ചെയ്ത് നാലിന് 168 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അജിങ്ക്യ രഹാനെയും (64), ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ ഹനുമ വിഹാരിയും (53) അര്‍ധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. കെ.എല്‍ രാഹുല്‍ (6) വീണ്ടും പരാജയമായപ്പോള്‍ മായങ്ക് അഗര്‍വാള്‍ വെറും നാലു റണ്‍സുമായി മടങ്ങി. പൂജാര 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കോലിയെ റോച്ച് ആദ്യ പന്തില്‍ തന്നെ മടക്കി. റോച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി.

വീന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ

ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 299 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. ഏഴു വിക്കറ്റിന് 87 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ആതിഥേയര്‍ക്ക് 30 റണ്‍സിന് ശേഷിക്കുന്ന മൂന്നു വിക്കറ്റും നഷ്ടമായി.

റഖീം കോണ്‍വാള്‍ (14), ജഹ്മര്‍ ഹാമില്‍ട്ടന്‍ (5), കെമാര്‍ റോച്ച് (17) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിന്‍ഡീസിന് നഷ്ടമായത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയും മൂന്നാം ദിവസത്തെ വിക്കറ്റ് പങ്കിട്ടു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഷമി 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി.

34 റണ്‍സെടുത്ത ഹെറ്റ്മെയറാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. അഞ്ചു ബാറ്റ്സ്മാന്‍മാര്‍ ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് നേടിയ ബുംറ 12.1 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.

ബുംറയുടെ ഹാട്രിക്

ടെസ്റ്റ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ബുംറ. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളില്‍ ഷമാര്‍ ബ്രൂക്ക്‌സിനെയും റോസ്റ്റണ്‍ ചേസിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കി. ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങള്‍.

വിഹാരിയുടെ സെഞ്ചുറിയില്‍ ഇന്ത്യ

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 416 റണ്‍സിന് അവസാനിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സെടുത്ത വിഹാരിയെ ഹോള്‍ഡറാണ് പുറത്താക്കിയത്. കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഇഷാന്ത് ശര്‍മ (57) വിഹാരിക്ക് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുക്കെട്ടാണിത്.

രണ്ടാം ദിനം അഞ്ചിന് 264 റണ്‍സെന്ന നിലയില്‍ കളി തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ ഋഷഭ് പന്തിന്റെ (27) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ (16) കൂട്ടുപിടിച്ച് വിഹാരി ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. കെ.എല്‍ രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (55), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (76), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.

Content Highlights: West Indies vs India, 2nd Test, day 3

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented