നിലയുറപ്പിച്ച് ഹനുമ വിഹാരി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്


ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു

കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഹനുമ വിഹാരിക്ക് അര്‍ധ സെഞ്ചുറി. ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു.

27 റണ്‍സെടുത്ത ഋഷഭ് പന്തും 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ പുറത്തായത്. 84 റണ്‍സുമായി വിഹാരിയും 12 റണ്‍സുമായി ഇഷാന്ത് ശര്‍മയുമാണ് ക്രീസില്‍. ഏഴിന് 337 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റ് വീഴ്ത്തി. റഖീം കോണ്‍വാള്‍ രണ്ടു വിക്കറ്റെടുത്തു.

അഞ്ചിന് 264 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. മായങ്ക് അഗര്‍വാള്‍ (55), ക്യാപ്റ്റന്‍ വിരാട് കോലി (76) എന്നിവര്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. കെ.എല്‍ രാഹുല്‍ (13), ചേതേശ്വര്‍ പൂജാര (6), അജിങ്ക്യ രഹാനെ (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

Content Highlights: West Indies vs India, 2nd Test DAY 2

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented