ഇന്ത്യയ്ക്ക് 260 റണ്‍സ് ലീഡ്


ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്ന് ദിവസത്തെ കളി പൂർത്തിയായപ്പോൾ ഇന്ത്യയ്ക്ക് 260 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് 260 റണ്‍സിന്റെ ലീഡായി. ആദ്യ ഇന്നിങ്‌സില്‍ 297 റണ്‍സ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഇതുവരെയായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 222 റണ്‍സിന് പുറത്തായിരുന്നു.

72 ഓവറിനുശേഷം മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ അര്‍ധസെഞ്ചുറികളോടെ ക്യാപ്റ്റന്‍ വിരാട് കോലിയും (111 പന്തില്‍ നിന്ന് 51 റണ്‍സ്) അജിങ്ക്യ രഹാനെയുമാണ് (140 പന്തില്‍ നിന്ന് 53 റണ്‍സ്) ക്രീസില്‍.

കെ.എല്‍. രാഹുല്‍ (85 പന്തില്‍ നിന്ന് 38 റണ്‍സ്), മായങ്ക് അഗര്‍വാള്‍ (43 പന്തില്‍ നിന്ന് 16 റണ്‍സ്), ചേതേശ്വര്‍ പൂജാര (53 പന്തില്‍ നിന്ന് 25 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. റോസ്റ്റര്‍ ചേസ് രണ്ടും റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.

297 റണ്‍സ് എന്ന ഇന്ത്യന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ നടുവൊടിച്ചത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ്. 17 ഓവര്‍ എറിഞ്ഞ ഇശാന്ത് 43 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് ഷമിിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

48 റണ്‍സ് നേടിയ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഹോള്‍ഡര്‍ 39 ഉം ഹെറ്റ്‌മെയര്‍ 35 ഉം റണ്‍സെടുത്തു.

Content Highlights: West Indies vs India, 1st Test day 3

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented