22 സിക്‌സ്, 17 ബൗണ്ടറി; ട്വന്റി 20 ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി! അമ്പരപ്പിച്ച് കോണ്‍വാള്‍


മത്സരത്തില്‍ വെറും 77 പന്തുകളില്‍ നിന്ന് പുറത്താവാതെ 205 റണ്‍സാണ് കോണ്‍വാള്‍ നേടിയത്

Photo: AFP

ന്യൂയോര്‍ക്ക്: ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം റഹ്കിം കോണ്‍വാള്‍. ട്വന്റി 20യില്‍ ഇരട്ട സെഞ്ചുറി നേടിയാണ് താരം ചരിത്രത്തിലിടം നേടിയത്. അമേരിക്കയില്‍ നടന്ന അത്‌ലാന്റ ഓപ്പണ്‍ ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ് കോണ്‍വാള്‍ ഇരട്ടശതകം കുറിച്ചത്.

മത്സരത്തില്‍ വെറും 77 പന്തുകളില്‍ നിന്ന് 205 റണ്‍സാണ് കോണ്‍വാള്‍ നേടിയത്. 22 സിക്‌സും 17 ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 266.23 ആണ് താരത്തിന്റെ പ്രഹരശേഷി. അറ്റ്‌ലാന്റ ഫയര്‍-സ്‌ക്വയര്‍ ഡ്രൈവ് മത്സരത്തിനിടെയാണ് ഈ അപൂര്‍വ മുഹൂര്‍ത്തത്തിന് ലോകം സാക്ഷിയായത്.കോണ്‍വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റുചെയ്ത അറ്റ്‌ലാന്റ ഫയര്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു. 205 റണ്‍സ് നേടിയ കോണ്‍വാള്‍ പുറത്താവാതെ ടീമിന് ഭീമന്‍ ടോട്ടല്‍ സമ്മാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌ക്വയര്‍ ഡ്രൈവിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 172 റണ്‍സിന്റെ വമ്പന്‍ വിജയം അറ്റ്‌ലാന്റ ഫയര്‍ സ്വന്തമാക്കി.

ഇരട്ടസെഞ്ചുറി നേടിയെങ്കിലും കോണ്‍വാളിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത് ഒരു ഇന്ത്യക്കാരനാണ്. ട്വന്റി 20യില്‍ ആദ്യമായി ഇരട്ടസെഞ്ചുറി കുറിച്ച താരം ഡല്‍ഹി ക്രിക്കറ്റ് ബാറ്ററായ സുബോധ് ഭാട്ടിയാണ്. 2021-ല്‍ നടന്ന ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെയാണ് ഭാട്ടി റെക്കോഡ് നേടിയത്. മത്സരത്തില്‍ 79 പന്തുകളില്‍ നിന്ന് 205 റണ്‍സാണ് താരം നേടിയത്.

Content Highlights: rahkeem cornwall, double century in t20, twenty 20 cricket, sports news, cornwall t20 cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented