കളി മതിയാക്കി ലെന്‍ഡ്ല്‍ സിമ്മണ്‍സും ദിനേഷ് രാംദിനും


Photo: PTI

കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങളായ ലെന്‍ഡ്ല്‍ സിമ്മണ്‍സും ദിനേഷ് രാംദിനും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തിങ്കളാഴ്ചയാണ് ഇരുവരും വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.

16 വര്‍ഷത്തെ കരിയറിനാണ് ലെന്‍ഡ്ല്‍ സിമ്മണ്‍സ് വിരാമമിട്ടത്. 2006-ല്‍ ഫൈസലാബാദില്‍ പാകിസ്താനെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സിമണ്‍സ്, 2007-ല്‍ ട്വന്റി 20-യിലും 2009-ല്‍ ടെസ്റ്റിലും വിന്‍ഡീസ് ടീമിനായി അരങ്ങേറി.

68 ഏകദിനങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും 16 അര്‍ധ സെഞ്ചുറിയുമടക്കം 1958 റണ്‍സാണ് സമ്പാദ്യം. 68 ട്വന്റി 20-യില്‍ നിന്ന് ഒമ്പത് അര്‍ധ സെഞ്ചുറികളടക്കം 1527 റണ്‍സും എട്ട് ടെസ്റ്റില്‍ നിന്ന് 278 റണ്‍സും നേടിയിട്ടുണ്ട്.

2016-ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് വിജയിച്ച വെസ്റ്റിന്‍ഡീസ് ടീമിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് സിമണ്‍സ്. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തത് സിമ്മണ്‍സായിരുന്നു. അന്ന് 51 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത സിമണ്‍സിന്റെ മികവില്‍ ഇന്ത്യയെ തകര്‍ത്ത് ഫൈനലിലെത്തിയ വിന്‍ഡീസ് കിരീടവുമായാണ് മടങ്ങിയത്.

മുന്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫില്‍ സിമ്മണ്‍സിന്റെ ബന്ധു കൂടിയാണ് ഇദ്ദേഹം.

അതേസമയം 2005 ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദിനേഷ് രാംദിന്‍ വിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ചത്. ടീമിനായി 74 ടെസ്റ്റില്‍ നിന്ന് നാല് സെഞ്ചുറിയും 15 അര്‍ധ സെഞ്ചുറിയുമടക്കം 2898 റണ്‍സും 139 ഏകദിനങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറിയുമടക്കം 2200 റണ്‍സും 71 ട്വന്റി 20-യില്‍ നിന്ന് 636 റണ്‍സും നേടിയിട്ടുണ്ട്.

വിന്‍ഡീസിനെ 13 ടെസ്റ്റ്, മൂന്ന് ട്വന്റി 20, ഒരു ഏകദിനം എന്നിവയടക്കം 17 മത്സരങ്ങളില്‍ നയിക്കാനും രാംദിനായി. 2014-ല്‍ ഡാരന്‍ സമിക്ക് പകരമാണ് രാംദിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്.

Content Highlights: West Indies Cricketers Lendl Simmons and Denesh Ramdin Announce Retirement

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented