വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീക്ക്‌സ് അന്തരിച്ചു


കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച 'ത്രീ ഡബ്ല്യൂസി'ലെ പ്രധാന താരവും വീക്ക്‌സായിരുന്നു

സർ ഗാരി സോബേഴ്‌സിനൊപ്പം എവർട്ടൺ വീക്ക്‌സ് | Image Courtesy: West Indies Cricket, ICC

ജമൈക്ക: വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീക്ക്‌സ് (95) അന്തരിച്ചു. 2019-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ വീക്ക്‌സിന്റെ അന്ത്യം ബുധനാഴ്ചയായിരുന്നു.

കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച 'ത്രീ ഡബ്ല്യൂസി'ലെ പ്രധാന താരവും വീക്ക്‌സായിരുന്നു. ബാര്‍ബഡോസില്‍ ജനിച്ച ക്ലൈഡ് വാല്‍ക്കോട്ട്, ഫ്രാങ്ക് വോറെല്‍, എവര്‍ട്ടണ്‍ വീക്ക്‌സ് എന്നീ മൂവര്‍ സംഘത്തിന് ചാര്‍ത്തിക്കിട്ടിയ പേരായിരുന്നു ഇത്. ഇതില്‍ വോറെല്‍ 1967-ലും വാല്‍ക്കോട്ട് 2006-ലും അന്തരിച്ചു.

1948 മുതല്‍ 1958 വരെ വിന്‍ഡീസിനായി 48 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 58.62 ശരാശരിയില്‍ 4,455 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും അടിച്ചുകൂട്ടി. 22-ാം വയസില്‍ കെന്നിങ്ടണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു വീക്ക്‌സിന്റെ അരങ്ങേറ്റം. ട്രിനിഡാഡില്‍ പാകിസ്താനെതിരെയായിരുന്നു അവസാന മത്സരം.

West Indies

ടെസ്റ്റില്‍ തുടര്‍ച്ചയായ അഞ്ചു സെഞ്ചുറികള്‍ നേടി റെക്കോഡിട്ട താരം കൂടിയാണ് വീക്ക്‌സ്. 1948-ല്‍ ഇംഗ്ലണ്ടിനെതിരെ ജമൈക്കയില്‍ 141 റണ്‍സ്. പിന്നാലെ അതേ വര്‍ഷം ഇന്ത്യയിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍ 128, ബോംബെയില്‍ (മുംബൈ) 194, കൊല്‍ക്കത്തയില്‍ 162, 101 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. തുടരെ ആറാം സെഞ്ചുറി എന്ന റെക്കോഡും വീക്ക്സിന് മുന്‍പിലെത്തിയെങ്കിലും മദ്രാസില്‍ 90 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടാകുകയായിരുന്നു.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ചതിന്റെ റെക്കോഡ് ഇംഗ്ലണ്ടിന്റെ ഹെബെര്‍ട്ട് സറ്റ്ക്ലിഫെയ്‌ക്കൊപ്പം പങ്കിടുന്ന താരം കൂടിയാണ് വീക്ക്‌സ്. 100 റണ്‍സ് തികയ്ക്കാനായി ഒമ്പതു ടെസ്റ്റുകളിലെ 12 ഇന്നിങ്‌സുകളേ ഇരുവര്‍ക്കും വേണ്ടി വന്നുള്ളൂ.

West Indies batting great Everton Weekes passes away at 95

ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം അംഗവും കൂടിയാണ്. വീക്ക്‌സിന്റെ വിയോഗത്തില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ഐ.സി.സിയും അനുശോചനം രേഖപ്പെടുത്തി.

Content Highlights: West Indies batting great Everton Weekes passes away at 95

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented