Photo: Getty Images
കൊല്‍ക്കത്ത: ഇംഗ്ലീഷ് ബാറ്റര്‍ ഷാര്‍ലി ഡീനിനെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ റണ്ണൗട്ടാക്കുംമുമ്പ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ഇന്ത്യന്‍ താരം ദീപ്തി ശര്‍മ. ഇക്കാര്യം അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തുകയുംചെയ്തു. ഒരു ഫലവുമില്ലാതെ വന്നപ്പോഴാണ് പുറത്താക്കിയതെന്ന് ദീപ്തി വിശദീകകരിച്ചു.
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിലാണ് വിവാദമായ സംഭവം നടന്നത്. 44-ാം ഓവറില്‍, ദീപ്തി പന്ത് റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ ഷാര്‍ലി ക്രീസ് വിട്ടിരുന്നു. മങ്കാദിങ്ങിലൂടെ ഷാര്‍ലിയെ ദീപ്തി റണ്ണൗട്ടാക്കി. അതോടെ ഇന്ത്യക്ക് 16 റണ്‍സ് ജയം.
അതിനിടെ ക്രിക്കറ്റ് നിയമങ്ങളുടെ സൂക്ഷിപ്പുകാരായ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി.) ദീപ്തിക്ക് പിന്തുണയുമായെത്തി. ഷാര്‍ലിയെ ദീപ്തി റണ്ണൗട്ടാക്കിയത് നിയമപരമായി തന്നെയാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതുകാണുംവരെ നോണ്‍സ്ട്രൈക്കര്‍ ക്രീസിലുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ ഇതുപോലുള്ള സംഭവങ്ങളുണ്ടാവില്ല - എം.സി.സി. വ്യക്തമാക്കി.
Content Highlights: We warned Dean first Deepti Sharma on the Charlie Dean dismissal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..