അവരെ ഒറ്റപ്പെടുത്തരുത്, ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നലുണ്ടാക്കരുത്; കരുതലുമായി സച്ചിന്‍


രോഗബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സച്ചിന്റെ വാക്കുകള്‍

Image Courtesy: Twitter

മുംബൈ: കോവിഡ്-19 ബാധിതരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നു പറഞ്ഞ സച്ചിന്‍, പക്ഷേ കോവിഡ്-19 ബാധിതരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തരുതെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് സച്ചിന്റെ അഭ്യര്‍ഥന.

രോഗ ബാധിതര്‍ക്ക് സ്‌നേഹവും പരിപാലനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ധാര്‍മിക ബാധ്യത നമുക്കെല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സച്ചിന്റെ വാക്കുകള്‍.

രോഗവ്യാപനത്തിനെതിരായ മുന്‍കരുതലാണ് വേണ്ടതെന്നും എന്നാല്‍ ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നല്‍ അവരില്‍ സൃഷ്ടിക്കരുതെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചു.

കോവിഡ്-19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സച്ചിന്‍ കഴിഞ്ഞ ദിവസം 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്ക് 25 ലക്ഷം രൂപ വീതമാണ് അദ്ദേഹം നല്‍കിയത്.

Content Highlights: we shouldn’t isolate them from our society sachin tendulkar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented