ഇങ്ങനെ ഓടാന്‍ ഞങ്ങള്‍ കാറുകളല്ല - സ്റ്റോക്സ്


Photo: AFP

ലണ്ടന്‍: ക്രിക്കറ്റ് താരങ്ങളെ കാറുകളെപ്പോലെ പരിഗണിക്കരുതെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്. കുറച്ച് ഇന്ധനം നിറച്ചാല്‍ ഓടിക്കൊള്ളുമെന്ന് വിചാരിക്കുന്നത് ശരിയല്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് കാര്യങ്ങള്‍ കഠിനമാണ്. തുടര്‍ച്ചയായ മത്സരങ്ങള്‍മൂലം ക്ഷീണിതരാവുന്നു, സമ്മര്‍ദമുണ്ടാവുന്നു. കളിക്കാന്‍ കഴിയുന്നതിന്റെ പരമാവധി കളിക്കുകതന്നെ വേണം. പക്ഷേ, അതിന് സാധിക്കാത്തവിധമുള്ള കലണ്ടര്‍ ആണെങ്കിലോ? അത് നല്ല കാര്യമല്ല - സ്റ്റോക്സ് പറഞ്ഞു.

തന്റെ അവസാന ഏകദിനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ താന്‍ ഏകദിനങ്ങളില്‍നിന്ന് വിരമിക്കുകയാണെന്ന് സ്റ്റോക്സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുക തനിക്ക് താങ്ങാനാവുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിടവാങ്ങല്‍ മത്സരത്തില്‍ പക്ഷേ, ബെന്‍ സ്റ്റോക്‌സിന് ദക്ഷിണാഫ്രിക്ക വിജയം നിഷേധിച്ചു. ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 62 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 335 റണ്‍സെടുത്തു. ഇംഗ്ലണ്ട് 46.5 ഓവറില്‍ 271 റണ്‍സിന് പുറത്തായി. 134 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം റസി വാന്‍ഡര്‍ ഡ്യൂസെനാണ് കളിയിലെ താരം. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്റ്റോക്‌സിന് തിളങ്ങാനായില്ല. അഞ്ചോവര്‍ എറിഞ്ഞ് 44 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റ് കിട്ടിയില്ല. ബാറ്റിങ്ങില്‍ അഞ്ചു റണ്‍സെടുത്ത് പുറത്തായി.

Content Highlights: We are not cars Ben Stokes criticises packed playing schedule

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented