ടീം സെലക്ഷനില്‍ ഒത്തുകളി, ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് വസീം ജാഫര്‍


ടീം സെലക്ഷനില്‍ മറ്റുള്ളവര്‍ ഇടപെടുന്നു എന്നാരോപിച്ചാണ് ജാഫര്‍ സ്ഥാനം ഉപേക്ഷിച്ചത്.

Photo: www.twitter.com

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഉപേക്ഷിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. വിജയ് ഹസാരെ ട്രോഫിയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജാഫര്‍ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചത്. ടീം സെലക്ഷനില്‍ മറ്റുള്ളവര്‍ ഇടപെടുന്നു എന്നാരോപിച്ചാണ് ജാഫര്‍ സ്ഥാനം ഉപേക്ഷിച്ചത്.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വസീം ജാഫറുടെ രാജി സ്വീകരിച്ചു. 'ഉത്തരാഖണ്ഡ് ക്രിക്കറ്റ് താരങ്ങളെയോര്‍ത്ത് എനിക്ക് സങ്കടം തോന്നുന്നു. വളരെയേറെ കഴിവുള്ള താരങ്ങളുണ്ട് ടീമില്‍. പക്ഷേ കഴിവുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. മറ്റുള്ളവരാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. അര്‍ഹതയില്ലാത്തവര്‍ ടീമില്‍ ഇടം നേടുന്നു.'-ജാഫര്‍ അസോസിയേഷന് അയച്ച മെയിലില്‍ പറയുന്നു.

എന്നാല്‍ ജാഫര്‍ പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ വ്യക്തമാക്കി. 'ജാഫര്‍ ചുമതലയേറ്റെടുത്തപ്പോള്‍ തൊട്ട് അദ്ദേഹത്തിന് വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ക്രിക്കറ്റ് താരങ്ങളെ തെരെഞ്ഞെടുത്തത്'- വര്‍മ വ്യക്തമാക്കി.

ഇക്കഴിഞ്ഞ സയെദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ വസീം ജാഫറുടെ പരിശീലനത്തില്‍ ഇറങ്ങിയ ഉത്തരാഖണ്ഡ് ടീം അഞ്ചുമത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത്.

Content Highlights: Wasim Jaffer resigns as Uttarakhand coach due to interference in team selection

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented