നാഗ്പൂര്‍: രഞ്ജി ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി വസീം ജാഫര്‍. ബറോഡയ്ക്കെതിരായ മത്സരത്തില്‍ 97 റണ്‍സിലെത്തിയപ്പോഴാണ് ജാഫര്‍ കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ 153 റണ്‍സെടുത്ത താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54 സെഞ്ചുറി തികച്ചു.
രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്നെ റെക്കോഡ് നേരത്തെതന്നെ ജാഫറിന്റെ പേരിലാണ്. ഏറെക്കാലം മുംബൈക്കായി കളിച്ച താരം 2015 മുതല്‍ വിദര്‍ഭയ്ക്കാണ് പാഡണിയുന്നത്.
അതേസമയം രഞ്ജിയില്‍ എത്ര കളിച്ചിട്ടും റണ്‍സെടുത്തിട്ടും കാര്യമില്ലെന്ന് ഒരു അഭിമുഖത്തില്‍ വസീം ജാഫര്‍ പറഞ്ഞിരുന്നു. ഐ.പി.എല്ലില്‍ കളിച്ചാല്‍ മാത്രമേ ശ്രദ്ധിപ്പെടൂ. അതിലൂടെ ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള അവസരം ലഭിക്കൂ. രഞ്ജിയിലൊക്കെ കളിച്ച് ഏറിപ്പോയാല്‍ ഇന്ത്യന്‍ എ ടീം വരെയെത്താം. അതിനപ്പുറത്തേക്ക് നമ്മള് ശ്രദ്ധിക്കപ്പെടില്ല. വസീം ജാഫര്‍ വ്യക്തമാക്കി.
Content Highlights: Wasim Jaffer becomes first batsman to reach 11,000 runs in Ranji Trophy
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..