വിദര്‍ഭ: രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വിദര്‍ഭയുടെ വസീം ജാഫര്‍. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കേരളത്തിനെതിരായ മത്സരത്തിനിടെയാണ് ജാഫര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വിദര്‍ഭയ്ക്കു മുമ്പ് മുംബൈക്കായും കളിച്ചിട്ടുള്ള ജാഫര്‍, ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെ 150 രഞ്ജി മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയും ജാഫര്‍ റെക്കോഡിട്ടിരുന്നു. ഏറ്റവും കൂടുതല്‍ രഞ്ജി മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും ജാഫറിന്റെ പേരില്‍ തന്നെ.

സഞ്ജു പറക്കുന്ന ചിത്രം സ്‌ക്രീന്‍സേവറാക്കി ആനന്ദ് മഹീന്ദ്ര; നന്ദിയറിയിച്ച് താരം

2019-2020 സീസണിന് മുന്‍പ് 11,775 റണ്‍സായിരുന്നു ജാഫറിന്റെ സമ്പാദ്യം. 1996-97 സീസണിലായിരുന്നു അദ്ദേഹത്തിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നീട് രഞ്ജി ട്രോഫിയിലെ ഇതിഹാസമായി വളര്‍ന്നു. വൈകാതെ ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിന് ഇടംലഭിച്ചു.

 

കേരളത്തിനെതിരായ മത്സരത്തില്‍ 149 പന്തുകള്‍ നേരിട്ട ജാഫര്‍ 57 റണ്‍സെടുത്ത് പുറത്തായി.

Content Highlights: Wasim Jaffer becomes 1st man to score 12000 runs in Ranji Trophy