ഏകദിന ഫോര്‍മാറ്റ് മടുപ്പിക്കുന്നു, ഒഴിവാക്കണമെന്ന് വസീം അക്രം


Photo: Getty Images

ഇസ്ലാമാബാദ്: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ക്രിക്കറ്റ് കലണ്ടറിലെ ഇടവേളകളില്ലാത്ത മത്സരക്രമത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് തുറന്നിട്ടത്. ഇപ്പോഴിതാ ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് 50 ഓവര്‍ മത്സരങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ വസീം അക്രം.

സ്റ്റോക്‌സിന്റെ വിരമിക്കലിനു പിന്നാലെ നടന്ന ചര്‍ച്ചകളില്‍ പലരും തങ്ങള്‍ക്ക് ഏകദിന ക്രിക്കറ്റിലുള്ള താത്പര്യം നശിച്ചെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദി ടെലിഗ്രാഫിന്റെ വോണി ആന്‍ഡ് ടഫേഴ്സ് ക്രിക്കറ്റ് ക്ലബ് പോഡ്കാസ്റ്റില്‍ സംസാരിക്കവെ, ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള സ്റ്റോക്സിന്റെ തീരുമാനത്തെ പിന്തുണച്ച അക്രം, ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ പോലും ഈ ഫോര്‍മാറ്റ് തനിക്ക് ഇഴയുന്നത് പോലെയാണ് തോന്നുന്നതെന്നും വ്യക്തമാക്കിയത്. ട്വന്റി 20 മത്സരങ്ങളാണ് എളുപ്പമെന്ന് പറഞ്ഞ അദ്ദേഹം 50 ഓവര്‍ മത്സരങ്ങള്‍ കളിക്കുക എന്നത് ഒരു താരത്തെ മടുപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി.

''ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള അദ്ദേഹത്തിന്റെ (സ്റ്റോക്‌സ്) തീരുമാനം സങ്കടകരമാണ്, പക്ഷേ ഞാന്‍ ആ തീരുമാനത്തോട് യോജിക്കുന്നു. ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ പോലും ഏകദിന ക്രിക്കറ്റ് ഇപ്പോള്‍ ഒരു ഇഴച്ചിലാണ്, പ്രത്യേകിച്ച് ട്വന്റി 20-യുടെ വരവിന് ശേഷം. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും 50 ഓവര്‍ മത്സരമെന്നത് എത്രത്തോളം ദൈര്‍ഘ്യമേറിയതാണെന്ന്. ട്വന്റി 20 ഒരുതരത്തില്‍ എളുപ്പമാണ്. നാല് മണിക്കൂര്‍, കളികഴിഞ്ഞു. ലോകമെമ്പാടും ലീഗുകളുണ്ട്, ധാരാളം പണവും ലഭിക്കുന്നുണ്ട്. ഇത് ആധുനിക ക്രിക്കറ്റിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു. ഏകദിന ക്രിക്കറ്റ് ചരമമടയുകയാണ്.'' - അക്രം പറഞ്ഞു.

ഏകദിന ഫോര്‍മാറ്റ് ഒഴിവാക്കുന്ന കാര്യം ക്രിക്കറ്റ് അധികാരികള്‍ പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സ്റ്റേഡിയങ്ങള്‍ നിറയ്ക്കാന്‍ തന്നെ പാടുപെടുന്ന നിരവധി രാജ്യങ്ങളുള്ളതിനാല്‍ തന്നെ തീര്‍ച്ചയായും അക്കാര്യം ഗൗരവമായെടുക്കണമെന്നായിരുന്നു അക്രത്തിന്റെ മറുപടി.

Content Highlights: Wasim Akram urges cricket authorities to scrap 50-over format

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented