പരിക്ക് വില്ലനായി, സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് വാഷിങ്ടണ്‍ സുന്ദര്‍ പുറത്ത്


റോയല്‍ ലണ്ടന്‍ കപ്പ് ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴാണ് സുന്ദറിന് പരിക്കേറ്റത്.

Photo: PTI

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ പുറത്ത്. പരിക്കുമൂലം താരത്തിന് പരമ്പരയിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും. തോളിനാണ് പരിക്കേറ്റിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ റോയല്‍ ലണ്ടന്‍ കപ്പ് ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴാണ് സുന്ദറിന് പരിക്കേറ്റത്. ലങ്കാഷയറിന്റെ താരമായ സുന്ദറിന് വോര്‍സെസ്റ്റര്‍ഷയറിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റു. പരിക്കിനെത്തുടര്‍ന്ന് സുന്ദര്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വൈദ്യസഹായം തേടും.

ഇന്ത്യന്‍ ടീമില്‍ സജീവമാകാനുള്ള സുന്ദറിന്റെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് തോളിനേറ്റ പരിക്ക്. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലിടം നേടാനുള്ള മികച്ച അവസരമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര. പരിക്കുകള്‍ സ്ഥിരമായി അലട്ടുന്ന സുന്ദറിന് പലപ്പോഴും ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. പരിക്കിന്റെ പിടിയിലായതോടെ സുന്ദറിന്റെ ട്വന്റി 20 ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റു.

Content Highlights: washington sundar, india vs zimbabwe, t20 world cup, 2022 t20 world cup, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented