Photo: ANI
കൊളംബോ: ഞായറാഴ്ച ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് ഫൈനലില്‍ കളിക്കാനാകില്ല. ഫൈനലില്‍ അക്ഷറിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായതോടെ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ നിരവധി തവണ അക്ഷറിന് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടേണ്ടതായി വന്നിരുന്നു. ഇതിനിടെ ലങ്കന്‍ താരമെറിഞ്ഞ ത്രോ കൈയില്‍ തട്ടി പരിക്കേല്‍ക്കുകയും ചെയ്തു. എങ്കിലും മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയ ശേഷം അക്ഷര്‍ ബാറ്റിങ് തുടര്‍ന്നു.
ബെംഗളൂരുവിലായിരുന്ന സുന്ദര്‍ ശനിയാഴ്ച ടീമിനൊപ്പം ചേര്‍ന്നു. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനൊപ്പം സുന്ദര്‍ ചൈനയിലേക്ക് തിരിക്കും. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗമാണ് അക്ഷര്‍. ബംഗ്ലാദേശ് ബൗളിങ്ങിനു മുന്നില്‍ പതറിയ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയും എട്ടാമനായി ഇറങ്ങിയ അക്ഷറിന്റെ ബാറ്റിങ്ങുമാണ്. 34 പന്തില്‍ 42 റണ്‍സെടുത്ത അക്‌സര്‍ 49-ാം ഓവറില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
Content Highlights: Washington Sundar joins Indian team in Colombo as cover for Axar Patel
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..