ന്യൂഡല്‍ഹി: കൊവിഡ്-19നെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിക്കറ്റ് മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ ഇന്ത്യന്‍ താരങ്ങളെല്ലാം വീട്ടിനുള്ളില്‍തന്നെ കഴിയുകയാണ്. പല താരങ്ങളും കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. ഇതിന്റെ രസകരമായ വീഡിയോ ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ധവാന്‍ തുണി കഴുകുന്നത് ഉള്‍പ്പെടെ വീട്ടിലെ ജോലികള്‍ ചെയ്യുന്നതും ഭാര്യ അയേഷ ധവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബാത്റൂമിലിരുന്ന് വസ്ത്രം കഴുകുന്ന ധവാനെ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. പശ്ചാത്തലത്തില്‍ ഹിന്ദി ഗാനം കേള്‍ക്കാം. ഈ സമയത്ത് കണ്ണാടിക്ക് മുന്നില്‍ നിന്ന് മേക്കപ്പ് ചെയ്യുകയാണ് ഭാര്യ. ഇതിനുശേഷം ധവാന്‍ കക്കൂസ് വൃത്തിയാക്കുന്നതും കാണാം. ഫോണില്‍ സംസാരിക്കുന്നതിനിടെ ടോയ്ലറ്റ് വൃത്തിയാക്കാന്‍ ഭാര്യ ധവാന് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരാഴ്ച്ച വീട്ടിലിരുന്നപ്പോഴുള്ള ജീവിതം എന്ന കുറിപ്പോടു കൂടിയാണ് ധവാന്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

ഈ വീഡിയോ കണ്ട് നിരവധി പേര്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തി. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ ധവാന്റെ വിഷമത്തില്‍ പങ്കുചേര്‍ന്നു.

 
 
 
 
 
 
 
 
 
 
 
 
 

Life after one week at home. Reality hits hard 🤪 @aesha.dhawan5 @boat.nirvana #boAtheadStayINsane 🤙🏻

A post shared by Shikhar Dhawan (@shikhardofficial) on

content highlights: Washing clothes and cleaning toilet- shikhar dhawan shares video