ധോനി പുറത്തിരുത്തിയപ്പോള്‍ വിരമിച്ചാലോ എന്ന് ചിന്തിച്ചു, പക്ഷേ സച്ചിന്‍ എന്റെ മനസ്സ് മാറ്റി- സെവാഗ്


ഏകദിനം ഉപേക്ഷിച്ച് ടെസ്റ്റില്‍ മാത്രം ശ്രദ്ധിക്കാമെന്ന് സെവാഗ് തീരുമാനിച്ചു. 

Photo: PTI

ന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ വീരേന്ദ്ര സെവാഗ് വിരമിച്ചിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു. ഇപ്പോഴും ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളാണ് സെവാഗ്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ചുറി നേടുകയും ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടുകയും ചെയ്ത സെവാഗ്, നര്‍മത്തില്‍ പൊതിഞ്ഞ വാക്കുകളിലൂടെ ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ താരമാണ്.

എന്നാല്‍ സെവാഗിന്റെ കരിയറിലും വളരെ മോശമായ ഒരു കാലഘട്ടമുണ്ടായിട്ടുണെന്ന് താരം ഈയിടെ വെളിപ്പെടുത്തി. 2008-ലെ ഓസ്‌ട്രേലിയന്‍ പര്യടനം താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് പരമ്പരയാണെന്ന് സെവാഗ് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനം മോശമായപ്പോള്‍ വിരമിച്ചാലോ എന്ന് വരെ അന്ന് ആലോചിച്ചതായി സെവാഗ് വെളിപ്പെടുത്തി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സെവാഗ് മനസ്സുതുറന്നത്.

2008-ലെ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ സെവാഗിന് വേണ്ടവിധത്തില്‍ തിളങ്ങാനായില്ല. ഇത് കണക്കിലെടുത്ത അന്നത്തെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി സെവാഗിനെ ശേഷിച്ച മത്സരങ്ങളില്‍നിന്ന് പുറത്തിരുത്തി. ടീമില്‍ അവസരം നല്‍കിയില്ല. സെവാഗിനെ സംബന്ധിച്ചിടത്തോളം ഏറെ സങ്കടമുളവാക്കിയ സംഭവമായിരുന്നു അത്. ഇതിനുപിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലോ എന്നുവരെ ചിന്തിച്ചതായി സെവാഗ് പറഞ്ഞു. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ 6,33,11,14 എന്നിങ്ങനെയായിരുന്നു സെവാഗിന്റെ സ്‌കോറുകള്‍. അതിന് തൊട്ടുമുന്‍പ് നടന്ന ടെസ്റ്റ് മത്സരത്തില്‍ സെവാഗ് 150 റണ്‍സടിച്ചിരുന്നു. ഇതോടെ ഏകദിനം ഉപേക്ഷിച്ച് ടെസ്റ്റില്‍ മാത്രം ശ്രദ്ധിക്കാമെന്ന് സെവാഗ് തീരുമാനിച്ചു.

എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് സച്ചിന്‍ തെണ്ടുല്‍ക്കറാണെന്ന് സെവാഗ് പറഞ്ഞു. ' പ്രകടനം മോശമായപ്പോള്‍ ഏകദിനത്തില്‍നിന്ന് വിരമിച്ച് ടെസ്റ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്ന് ചിന്തിച്ചു. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്റെ മനസ്സ് മാറ്റി. ഇതെന്റെ ജീവിതത്തിലെ മോശം കാലഘട്ടമാണെന്നും ഉടന്‍ തന്നെ ഞാന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് പ്രചോദനമായി'- സെവാഗ് വ്യക്തമാക്കി.

പിന്നീട് ശക്തമായി ടീമില്‍ തിരിച്ചെത്തിയ സെവാഗ് പിന്നെയും ഏഴ് വര്‍ഷത്തോളം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും പങ്കാളിയായി.

Content Highlights: virender sehwag, sachin tendulkar, ms dhoni, sehwag retirement, sehwag cricket, cricket news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented