ദുബായ്: പാക്‌സിതാനും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയില്‍ വിചിത്രമായ ഒരു സംഭവമുണ്ടായി. ക്രിക്കറ്റില്‍ അപൂര്‍വമായ സംഭവം. പാക് താരം വഹാബ് റിയാസാണ് ഇത്തരത്തിൽ ആളുകളുടെ ക്ഷമ പരീക്ഷിക്കുന്ന പ്രവൃത്തി കാണിച്ചത്. ബാറ്റ്‌സ്മാനെയും അമ്പയറെയും കോച്ചിനെയും എന്തിന് സ്വന്തം ടീമംഗങ്ങളെ പോലും പരീക്ഷിക്കുന്നതായിരുന്നു പാക് താരം വഹാബ് റിയാസിന്റെ പ്രവൃത്തി.
രണ്ടാമിന്നിങ്‌സില്‍ ശ്രീലങ്ക നാല് വിക്കറ്റിന് 336 റണ്‍സെടുത്ത് നില്‍ക്കെയാണ് വഹാബ് പന്തെറിയാനെത്തിയത്. തന്റെ 19-ാം ഓവറിലെ ആദ്യ നാല് പന്തു വഹാബ് സാധാരാണ പോലെ എറിഞ്ഞു. എന്നാല്‍ അഞ്ചാം പന്തില്‍ പാക് താരം എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചു. ഒന്നും രണ്ടും തവണയല്ല, അഞ്ചു തവണയാണ് വഹാബ് പന്തെറിയാനായി റണ്ണപ്പ് എടുത്തത്.
ഇതുകണ്ട് പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദിനും പാക് പരിശീലകന്‍ മിക്കി ആര്‍തറിനും ദേഷ്യമടക്കാനായില്ല. ഓരോ തവണ വഹാബ് പന്തെറിയാനെത്തുമ്പോഴും മിക്കി ആര്‍തര്‍ തന്റെ അമര്‍ഷം പ്രകടിപ്പിച്ചു. അഞ്ചാം തവണയും വഹാബ് പന്തെറിയാതിരുന്നതോടെ ആര്‍തറിന് സഹികെട്ടു. അദ്ദേഹം ദേഷ്യപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് എഴുന്നേറ്റുപോയി. അമ്പയറാകട്ടെ എന്തു ചെയ്യണമെന്നറിയാതെ മൂക്കത്ത് വിരല്‍വെച്ചു. ഈ സംഭവത്തിന് ശേഷം പാക് ബൗളിങ് പരിശീലകന്‍ അസർ മഹ്മൂദുമായി മിക്കി ആര്‍തര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
"@WahabViki misses his run-up " 5 Times" in a row
— Malik Hamid (@OfficialMalik10) October 7, 2017
Mickey Arthur's Reaction 😂😂😂😂@ZaynabWahabviki pic.twitter.com/vgbslgToT1
സോഷ്യല്‍ മീഡിയയില്‍ വഹാബിനെതിരെ ട്രോളുകളുടെ ചാകരയാണ്. പാക് ചാനലായ സമ ടിവി ന്യൂസിന്റെ തലക്കെട്ട് വരെ പാക് താരത്തെ ട്രോളിക്കൊണ്ടായിരുന്നു. എങ്ങനെ ബൗള്‍ ചെയ്യണമെന്ന് വഹാബ് മറന്നെന്നായിരുന്നു അവരുടെ ഹെഡ്‌ലൈന്‍.
2010ന് ശേഷം ഏറ്റവും കൂടുതല്‍ നോബോള്‍ എറിഞ്ഞ രണ്ടാമത്തെ താരമെന്ന നാണക്കേടും വഹാബിന്റെ പേരിലാണ്. 58 മത്സരങ്ങളില്‍ നിന്ന് ഇഷാന്ത് ശര്‍മ്മ 225 നോ ബോള്‍ എറിഞ്ഞപ്പോള്‍ വഹാബ് വെറും 25 മത്സരങ്ങളില്‍ നിന്ന് 137 നോബോളാണ് വഴങ്ങിയത്.
Most No Balls in Test
— Zohaib Ahmed17🏏 (@iamzuhaib77) October 7, 2017
(Since 2010)
Wahab Riaz is one spot behind from Ishant Sharma with 137 no balls. #PAKvSL #SLvsPAK pic.twitter.com/geiVg2tc6V