സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനാകും


മൂന്ന് മത്സരങ്ങളാണ് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലുള്ളത്. 

Photo: twitter.com/BCCI

മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യമറിയിച്ചത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നതുകൊണ്ടാണ് പകരക്കാരനായി ലക്ഷ്മണിനെ തിരഞ്ഞെടുത്തത്. ഈയിടെ അവസാനിച്ച അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു. മൂന്ന് മത്സരങ്ങളാണ് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലുള്ളത്.

' സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനാകും. രാഹുല്‍ ദ്രാവിഡ് ഇടവേളയെടുക്കുന്നില്ല. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ഓഗസ്റ്റ് 22 നാണ് തീരുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം യു.എ.ഇയില്‍ ഓഗസ്റ്റ് 23 ന് എത്തണം. ഏഷ്യാ കപ്പും സിംബാബ്‌വെ പര്യടനവും തമ്മില്‍ കുറച്ചുദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ലക്ഷ്മണിനെ പരിശീലകനാക്കിയത്' ജയ് ഷാ പറഞ്ഞു.

ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് ഇന്ത്യ-സിംബാബ്‌വെ മത്സരങ്ങള്‍ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ കളിക്കുന്ന ദീപക് ഹൂഡയും കെ.എല്‍.രാഹുലും ഏഷ്യ കപ്പിനുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. ഹൂഡയും രാഹുലും സിംബാബ്‌വെയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് പറക്കുമെന്ന് ജയ് ഷാ പറഞ്ഞു.

Content Highlights: india vs zimbabwe, vvs laxman indian coach, indian coach for zimbabwe tour, bci, cricket, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented