Photo: PTI
മുംബൈ: ജൂണില്‍ അയര്‍ലന്‍ഡില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ താരം വി.വി.എസ് ലക്ഷ്മണ് എത്താന്‍ സാധ്യത. അയര്‍ലന്‍ഡില്‍ രണ്ട് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി പോകുന്ന ടീമിനെയാകും ലക്ഷ്മണ് പരിശീലിപ്പിക്കുക. ഇഗ്ലണ്ടില്‍ ഒരു ടെസ്റ്റും ട്വന്റി 20 - ഏകദിന മത്സരങ്ങളുമടങ്ങുന്ന പരമ്പരയ്ക്കായി പോകുന്ന ടീമിനൊപ്പം മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പോകുന്ന സാഹചര്യത്തിലാണിത്.
ജൂണ്‍ 26, 28 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരങ്ങള്‍. ഈ പരമ്പരയ്ക്കായി പോകുന്ന ടീമിനെയാകും ലക്ഷ്മണ് പരിശീലിപ്പിക്കുക. ജൂലായിലാണ് ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച ഒരു ടെസ്റ്റ് മത്സരവും ഇംഗ്ലണ്ടിനെതിരേ കളിക്കും. ജൂലായ് ഒന്നു മുതല്‍ അഞ്ചുവരെയാണ് ഈ മത്സരം. തുടര്‍ന്ന് മൂന്ന് ട്വന്റി 20-യും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര നടക്കും. ഈ ടീമിനൊപ്പം രാഹുല്‍ ദ്രാവിഡ് ഉണ്ടാകും.
ഐ.പി.എല്ലിനു പിന്നാലെ ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര കളിക്കാനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ജൂണ്‍ ഒമ്പതിനാണ് തുടക്കമാകുക. ഈ പരമ്പരയില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ടീമിന്റെ പദ്ധതി.
Content Highlights: VVS Laxman likely to be named India coach for T20I tour of Ireland
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..