കൊലമാസ്സായി കോലി തിരിച്ചെത്തിയിരിക്കുന്നു


സന്തോഷ് വാസുദേവ്

സെഞ്ചുറിയുടെ എണ്ണത്തില്‍ സച്ചിനെ മറികടക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുന്നു

Photo:twitter.com/BCCI

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്താതെ പുറത്തായെങ്കിലും അടുത്തമാസം തുടങ്ങുന്ന ട്വന്റി-ട്വന്റി ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വസിക്കാം; മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി 'തിരിച്ചെത്തിയിരിക്കുന്നു'. 1020 ദിവസം നീണ്ട സെഞ്ചുറി ദാരിദ്ര്യത്തിനു വിരാമമിട്ട് കൊലമാസായാണ് തിരിച്ചുവരവ്.

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കഴിഞ്ഞദിവസം അഫ്ഗാനിസ്താനെതിരേ നേടിയ 122 നോട്ടൗട്ട് കോലിയുടെ കരിയറിലെ 71-ാമത്തെയും ട്വന്റി-ട്വന്റിയിലെ ആദ്യത്തെയും സെഞ്ചുറിയാണ്.

സെഞ്ചുറിക്കപ്പുറം, അതുനേടിയ രീതി ടീമിനും ആരാധകര്‍ക്കും ആവേശം പകരുന്നു. ഒട്ടും സമ്മര്‍ദങ്ങളില്ലാതെ, ആവോളം ആസ്വദിച്ചാണ് കോലി വ്യാഴാഴ്ച കളിച്ചത്. ഇടയ്ക്ക് ഒരു 'ജീവന്‍' കിട്ടിയെങ്കിലും ആ ഇന്നിങ്‌സ് അനായാസമായിരുന്നു. ഇന്‍സൈഡ് ഔട്ട്, പുള്‍ ഷോട്ടുകള്‍ ഒഴുകി. ടൈമിങ്ങും ഫുട്വര്‍ക്കും കൃത്യമായി സമ്മേളിച്ചു. വേഗമേറിയ, പതിഞ്ഞ, സ്പിന്‍ പന്തുകള്‍ക്കെതിരേ അത് പ്രകടമായി. ക്രീസിലേക്ക് മൂന്നുമീറ്റര്‍ വരെ(സ്റ്റന്പില്‍നിന്ന്) ഇറങ്ങിച്ചെന്നുള്ള ഷോട്ടുകള്‍ക്കുപോലും കോലി മുതിര്‍ന്നു.

സ്പിന്നര്‍മാര്‍ക്കെതിരേ പൊതുവേ പ്രയോഗിക്കാത്ത സ്വീപ്പ് ഷോട്ടുകളും പുറത്തെടുത്തു. 12 േഫാറുകളും ആറ് സിക്‌സുമടങ്ങിയ ഇന്നിങ്‌സ്! ക്യാപ്റ്റന്‍സ്ഥാനത്തുനിന്നൊഴിഞ്ഞ്, ഫോം കണ്ടെത്താനാവാതെ ഉഴറിയ കോലിയുടെ ടീമിലെ സ്ഥാനം ചോദ്യംചെയ്യപ്പെട്ടുനില്‍ക്കുന്ന സമയത്താണ് ഈ തിരച്ചുവരവ്.

അഫ്ഗാനിസ്താനെതിരേ കോലി അവസാന ഓവറുകളില്‍ സ്‌കോര്‍ ചെയ്തത് ഇങ്ങനെ: 17-ല്‍ 9 റണ്‍സ്. 18-ല്‍ 13, 19-ല്‍ 15, 20-ല്‍ 17. 19-ാം ഓവര്‍ തുടങ്ങുമ്പോള്‍ കോലി 51 പന്തില്‍ 90, ഇന്ത്യ 175 എന്നിങ്ങനെയായിരുന്നു. സെഞ്ചുറി തികയ്ക്കുമോ എന്നായിരുന്നു ഏവരുടെയും ആകാംക്ഷ. അവിടേക്കെത്താന്‍ രണ്ടുപന്ത് മാത്രമേ േവണ്ടിവന്നുള്ളൂ. മറുതലയ്ക്കല്‍ സാക്ഷിയായി ഋഷഭ് പന്തും. 19-ാം ഓവറിലെ ആദ്യ പന്ത് നിലത്തുകൂടെ അതിര്‍വര കടത്തി 94-ല്‍ എത്തി. അടുത്ത പന്ത് ഡീപ് മിഡ്വിക്കറ്റിലൂടെ നിലംതൊടാതെ ബൗണ്ടറി കടത്തി മൂന്നക്കം തികച്ചു.

ടെസ്റ്റ്, ഏകദിനം, ട്വന്റി-ട്വന്റി ഫോര്‍മാറ്റുകളിലായി 84 ഇന്നിങ്‌സിനുശേഷമാണ് ഈ സെഞ്ചുറി. 2019 നവംബര്‍ 22-ന് കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേയാണ് (136) അവസാനം മൂന്നക്കം തികച്ചത്.

102 ടെസ്റ്റ് മത്സരങ്ങളില്‍ 27 സെഞ്ചുറിയും 262 ഏകദിനങ്ങളില്‍ 43 സെഞ്ചുറിയും നേടിയ കോലി ഇതോടെ സെഞ്ചുറികളുടെ എണ്ണത്തില്‍ ഓസ്േട്രലിയയുടെ റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാമതെത്തുകയും ചെയ്തു. 100 സെഞ്ചുറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമേ ഇനി മുന്നിലുള്ളൂ. സച്ചിന്‍ 523 ഇന്നിങ്‌സിലാണ് 71 സെഞ്ചുറി തികച്ചതെങ്കില്‍ പോണ്ടിങ്ങിന് 652 ഇന്നിങ്‌സ് വേണ്ടിവന്നു. അവിടേക്കെത്താന്‍ കോലി കളിച്ചത് 522 ഇന്നിങ്‌സ് മാത്രം.

സെഞ്ചുറിയുടെ എണ്ണത്തില്‍ സച്ചിനെ മറികടക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന നാലാം ഇന്ത്യക്കാരന്‍കൂടിയാണ് 34 കാരനായ കോലി. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരാണ് മറ്റുള്ളവര്‍.

Content Highlights: virat kohli, kohli century, kohli t 20 century, kohli number of centuries, kohli, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented