ചെന്നൈ: പത്തുമാസത്തിനുശേഷം ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നേരിട്ടു കാണാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. 

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ടു ടെസ്റ്റുകള്‍. വെള്ളിയാഴ്ച തുടങ്ങുന്ന ഒന്നാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13ന് തുടങ്ങും. ഇവിടെ 50,000 സീറ്റുകളുണ്ട്. 25,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ കയറാനാകും.

ഇരു മത്സരങ്ങളിലും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ കയറ്റും. എന്നാല്‍, പത്രസമ്മേളനങ്ങള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും. മൂന്ന് കോവിഡ് പരിശോധനയിലും നെഗറ്റീവ് ആയതോടെ ഇരുടീമുകളും പരിശീലനത്തിലേക്ക് ശ്രദ്ധ ചെലുത്തും. ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകീട്ടുതന്നെ പരിശീലനം തുടങ്ങി. ഇംഗ്ലണ്ട് താരങ്ങള്‍ ഇന്നുമുതൽ പരിശീലനം തുടങ്ങും.

Content Highlights: Visitors will be allowed in India vs England test series