ന്യൂഡല്‍ഹി: എം.എസ് ധോനി ഇനി ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മാറ്റിവെയ്ക്കുകയും ധോനിയുടെ മടങ്ങിവരവിനെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സെവാഗിന്റെ വാക്കുകള്‍.

നിലവിലെ സാഹചര്യത്തില്‍ കെ.എല്‍ രാഹുലും ഋഷഭ് പന്തും ഫോമിലുള്ളപ്പോള്‍ ധോനിയെ ഇനി എവിടെ ഉള്‍ക്കൊള്ളിക്കാനാകുമെന്ന് സെവാഗ് ചോദിച്ചു. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍ ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ ധോനിക്ക് ഇനിയൊരു മടങ്ങിവരവ് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

അതേസമയം ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

Content Highlights: Virender Sehwag unsure if MS Dhoni can make international comeback