ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെ വാഴ്ത്തി വീരേന്ദര്‍ സെവാഗ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്ത് അടുത്ത സൂപ്പര്‍ സ്റ്റാറാകുമെന്നാണ് സെവാഗ് പറയുന്നത്. 50 ഓവര്‍ മുഴുവന്‍ നിന്ന് ഋഷഭിന് ബാറ്റ് ചെയ്യാനായാല്‍ അദ്ദേഹത്തെ പിടിച്ചാല്‍ കിട്ടില്ലെന്ന് സെവാഗ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ അവസരം കിട്ടിയ പന്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ഏകദിനത്തില്‍ 40 പന്തുകളില്‍ നിന്നും 77 റണ്‍സും മൂന്നാം ഏകദിനത്തില്‍ 62 പന്തുകളില്‍ നിന്നും 78 റണ്‍സുമാണ് താരം നേടിയത്. പന്തിന്റെ മികവിലാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയത്. 

' ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ കരുത്താണ് ഋഷഭ് പന്ത്. മധ്യനിരയിലെ ബാറ്റിങ്ങിനെ മികച്ചതാക്കാന്‍ പന്തിന് സാധിക്കുന്നു. അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുക എന്നത് ഇന്ത്യയുടെ ആവശ്യമാണ്. വളരെ പോസിറ്റീവായ ചിന്താഗതിയാണ് താരത്തിനുള്ളത്. അദ്ദേഹം എന്റെ പഴയകാലത്തെ ഓര്‍മിപ്പിക്കുന്നു.'-സെവാഗ് പറഞ്ഞു

എന്നാല്‍ 70, 80 സ്‌കോറുകള്‍ സെഞ്ചുറികളിലേക്ക് മാറ്റാന്‍ താരത്തിന് സാധിക്കുന്നില്ല. അതില്‍ പന്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങുമെല്ലാം മികച്ചതാണെന്നും ഇക്കാര്യം കൂടെ ശ്രദ്ധിച്ചാല്‍ പന്ത് അടുത്ത സൂപ്പര്‍ താരമാകുമെന്നും സെവാഗ് കൂട്ടിേേചര്‍ത്തു. 

Content Highlights: Virender Sehwag says Rishabh Pant can become next superstar in white-ball cricket