
Image Courtesy: Virender Sehwag|Instagram
ന്യൂഡല്‍ഹി: കൊറോണ രോഗബാധ വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടലിനോട് (ലോക്ക് ഡൗണ്‍) സഹകരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു.
''കൃത്യമായ കാരണങ്ങളൊന്നുമില്ലാതെ ആളുകള്‍ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ടെന്നും ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നുമുള്ള കാര്യങ്ങള്‍ സ്ഥിരമായി കേള്‍ക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നേ ഇല്ല. ഇതാദ്യമായിട്ടാകും പൊതു-സ്വകാര്യ മേഘലയിലെ ജീവനക്കാര്‍ക്കെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനുള്ള സമയമാണിത്. ദയവായി പുറത്തിറങ്ങാതിരിക്കുക'', സെവാഗ് പറഞ്ഞു.
പുറത്തിറങ്ങി എന്തിന് വിഡ്ഢികളെ പോലെ പെരുമാറുന്നുവെന്നും സെവാഗ് ചോദിക്കുന്നു.
ലോക്ക് ഡൗണിന്റെ സമയത്ത് കുട്ടികള്‍ക്കൊപ്പം അകത്തും പുറത്തുമായി കളികളിലേര്‍പ്പെട്ടിരിക്കുകയാണ് വീരു. വീട്ടിലെ പൂന്തോട്ടത്തില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടെന്നും സെവാഗ് പറയുന്നു. ലുഡോയും കാരം ബോര്ഡുമെല്ലാമാണ് ഇപ്പോള്‍ വീരുവിന്റെ പ്രധാന വിനോദം.
Content Highlights: Virender Sehwag request people to not step outside their houses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..