ചണ്ഡീഗഡ്: ഐ.പി.എല്ലില്‍ ഇനി കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം വീരേന്ദര്‍ സെവാഗുണ്ടാകില്ല. പഞ്ചാബ് ടീമിന്റെ മെന്റര്‍ സ്ഥാനം ഒഴിയുകയാണെന്ന് സെവാഗ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രഖ്യാപനം. 

അതേസമയം അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമായിരിക്കുമെന്ന കാര്യം സെവാഗ് വ്യക്തമാക്കിയിട്ടില്ല. 2016 മുതല്‍ 2018 വരെയുള്ള മൂന്ന് സീസണുകളില്‍ കിങ്‌സ് ഇലവന്റെ മെന്ററും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറുമായിരുന്നു സെവാഗ്. 

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. രണ്ട് സീസണില്‍ പഞ്ചാബിന്റെ കളിക്കാരനെന്ന നിലയിലും മൂന്ന് സീസണില്‍ മെന്ററെന്ന നിലയിലും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്.  എല്ലാവരോടും നന്ദി പറയുന്നു, ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സെവാഗ് ട്വീറ്റ് ചെയ്തു. 

2014 മുതല്‍ 2016 വരെയാണ് സെവാഗ് പഞ്ചാബിന്റെ ജഴ്‌സിയില്‍ കളിച്ചത്. 25 മത്സരങ്ങളില്‍ നിന്ന് 554 റണ്‍സും നേടി.  2014-ലെ ഐ.പി.എല്‍ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നേടിയ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.

tweet

Content Highlights: Virender Sehwag Parts Ways With Kings 11 Punjab, Announces News On Twitter