ഡയലോഗടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും, കളത്തില്‍ കാണിക്കണമെന്ന് ശാസ്ത്രിയോട് സെവാഗ്


വിദേശത്തെ പ്രകടനങ്ങളുടെ കാര്യത്തില്‍ സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്തു നിന്ന് ഒട്ടും വളരാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീം പരിശീലകനും മുന്‍ താരങ്ങളും തമ്മിലുള്ള വാക്പ്പോര് മുറുകുന്നു. തോല്‍വിക്കു പിന്നാലെ മുന്‍ നായകരായ സൗരവ് ഗാംഗുലിയും സുനില്‍ ഗവാസ്‌ക്കറും ടീമിനും പരിശീലകനുമെതിരെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബുധനാഴ്ച ശാസ്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു.

ഇതിനു പിന്നാലെയിതാ ശാസ്ത്രിക്ക് മറുപടിയുമായി ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്. വിദേശത്ത് വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശേഷിയുള്ള ടീമാണെങ്കില്‍ അത് കളത്തില്‍ കാണിക്കണമെന്നും അല്ലാതെ ചുമ്മാ ഡ്രസിങ് റൂമിലിരുന്ന് വാചകമടിക്കുകയല്ല വേണ്ടതെന്നും വീരു തുറന്നടിച്ചു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വിദേശത്ത് ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ശേഷിയുള്ളവരാണെന്ന് ഇംഗ്ലണ്ട് പരമ്പരയ്ക്കു മുന്‍പും ശാസ്ത്രി ആവര്‍ത്തിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് സെവാഗിന്റെ ഇപ്പോഴത്തെ കമന്റ്.

''വാചകമടിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും പറയാം, അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാല്‍ നിങ്ങളുടെ ബാറ്റും ബോളും അതിനനുസരിച്ച് സംസാരിക്കണം. അതല്ലാത്തവര്‍ക്ക് എങ്ങനെ വിദേശത്ത് മികച്ച പ്രകടനം നടത്തുന്നവരാകാന്‍ സാധിക്കും'', സെവാഗ് ചോദിച്ചു.

വിദേശത്തെ പ്രകടനങ്ങളുടെ കാര്യത്തില്‍ സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്തു നിന്ന് ഒട്ടും വളരാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു ടെസ്റ്റൊക്കെ ഗാംഗുലിയുടെ കാലത്തും നമ്മള്‍ ജയിക്കാറുണ്ടായിരുന്നുവെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

അന്ന് പക്ഷേ പരമ്പര നേടാന്‍ സാധിക്കാത്തതായിരുന്നു പ്രശ്‌നം. അത് ഇന്നും അതേപടി തുടരുന്നു, സെവാഗ് കൂട്ടിച്ചേര്‍ത്തു. അന്നത്തെ കാലത്ത് ബൗളിങ്ങിലായിരുന്നു പ്രശ്നം. ബാറ്റ്സ്മാന്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഒരു മത്സരത്തില്‍ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കാത്തതായിരുന്നു പ്രശ്‌നം. ഇന്നത് നേരെ തിരിഞ്ഞു. ബൗളര്‍മാര്‍ മിക്ക മത്സരങ്ങളിലും 20 വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ല, സെവാഗ് ചൂണ്ടിക്കാട്ടി.

മാത്രമല്ല കഴിഞ്ഞ കുറച്ചുകാലമായി പലപ്പോഴും ഒരു ഇന്നിങ്‌സില്‍ 300 റണ്‍സെടുക്കാന്‍ പോലും ഇന്ത്യന്‍ ടീമിന് സാധിക്കുന്നില്ലെന്നും സെവാഗ് വിമര്‍ശിച്ചു. ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് നമുക്ക് 300 റണ്‍സെടുക്കാന്‍ സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: virender sehwag against ravi shasthri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented