ഓസ്‌ട്രേലിയയില്‍ നിന്ന് ഒരൊറ്റ ആളുടെ ഭീഷണിയേയുളളൂ; കോലിയുടെ വെളിപ്പെടുത്തല്‍


ബിഗ് ബാഷ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കോലിയുടെ വിലയിരുത്തൽ

സ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ട്വെന്റി 20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാവുകയാണ്. സ്വന്തം മണ്ണിലേറ്റ അടിക്ക് തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് സന്ദര്‍ശകരായ ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ മണ്ണിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയും.

എന്നാല്‍, ഈ പരമ്പരയില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഒരൊറ്റ വെല്ലുവിളിയേ ഉള്ളൂവെന്നാണ് നായകന്‍ വിരാട് കോലി പറയുന്നത്. അത് മാർക്കസ് സ്റ്റോയിനിസാണെന്ന് കോലി പറയുന്നു.

ബിഗ് ബാഷ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റോയിനിസിനെ വെല്ലുവിളിയായി കോലി വിലയിരുത്തുന്നത്.

ബിഗ് ബാഷ് ലീഗിൽ മികച്ച പ്രകടനമാണ് ചില കളിക്കാര്‍ പുറത്തെടുത്തത്. കടുപ്പമുള്ളതായിരുന്നു കഴിഞ്ഞ നവംബറില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടം. നാട്ടിലെ പരമ്പരയില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കടുത്ത വെല്ലുവിളി തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കാവുന്ന ഏതെങ്കിലും ഒരു കളിക്കാരന്റെ പേര് ചോദിച്ചാല്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ പേരായിരിക്കും ഞാന്‍ പറയുക.

ബി.ബി.എല്ലില്‍ മികച്ച പ്രകടനമാണ് സ്‌റ്റോയിനിസ് പുറത്തെടുത്തത്. തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്. നല്ല ആത്മവിശ്വാസത്തിലുമാണ്. ഓസ്ട്രേലിയയെ സംബന്ധിച്ച് ഒരു സുപ്രധാന താരമാണ് അദ്ദേഹം.

ഏറെക്കുറേ സന്തുലിതമാണ് ഇന്ത്യന്‍ ടീം. ആശങ്കയ്ക്ക് വകയുള്ള കാര്യങ്ങളൊന്നും കാര്യമായില്ല. ടീമിലെ പോരായ്മകള്‍ ഏതാണ്ടെല്ലാം തന്നെ പരിഹരിച്ചുകഴിഞ്ഞു-കോലി പറഞ്ഞു.

വിശാഖപട്ടണത്ത് ഞായറാഴ്ച രാത്രി ഏഴ് മണി മുതലാണ് പരമ്പരയിലെ ആദ്യ മത്സരം.

Content Highlights: ViratKohli Marcus Stoinis India Australia T20 Series

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented