വിരാട് കോലിയില്‍നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറിലേക്ക് എത്ര അകലമുണ്ട്? ഇത്തരം ചോദ്യങ്ങള്‍ തികഞ്ഞ ക്ലീഷെകളാണെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ, പ്രിയതാരങ്ങളുടെ വ്യക്തിഗത നേട്ടങ്ങളിലും റെക്കോഡുകളിലും അഭിരമിക്കുന്ന ഇന്ത്യക്കാരായ ശരാശരി ക്രിക്കറ്റ് ആരാധകര്‍ (ഈയുള്ളവനും ആ ഗണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു). ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.
 
ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ വരവേറ്റ അതേ ആവേശത്തോടെയാണ് ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സൃഷ്ടിച്ച ലോകറെക്കോഡുകളെയും നമ്മള്‍ ആഘോഷിച്ചത്. ടീമിന് ടെസ്റ്റില്‍ ജയിക്കാന്‍ ആവശ്യമെന്ന് ഉറപ്പിക്കാവുന്ന ടോട്ടല്‍ നേടിയശേഷവും ഏതെങ്കിലും ബാറ്റ്സ്മാന്റെ സെഞ്ചുറിക്കോ ഡബിള്‍ സെഞ്ചുറിക്കോവേണ്ടി ഇന്നിങ്സ് ഡിക്ലറേഷന്‍ വെകിപ്പിക്കുന്ന പ്രവണത കൂടുതലായും ഇന്ത്യന്‍ ക്രിക്കറ്റിലാണ് നിങ്ങള്‍ക്ക് കാണാനാവുക. അല്ലെങ്കില്‍ നിയന്ത്രിത ഓവര്‍ മത്സരങ്ങളുടെ അവസാന ഓവറില്‍ സെഞ്ചുറിക്ക് അടുത്തുനില്‍ക്കുന്ന ബാറ്റ്സ്മാന് സ്ട്രൈക്ക് നല്‍കാതെ മറ്റേയറ്റത്തുള്ള ബാറ്റ്സ്മാന്‍ ബൗണ്ടറികള്‍ നേടുമ്പോള്‍ കാണികള്‍ ഒന്നടങ്കം ബഹളംവെക്കുന്ന പ്രവണതയും ശക്തമായിട്ടുള്ളത് ഇന്ത്യക്കാരായ കാണികളിലാണ്.
 
2004-ലെ പാകിസ്താന്‍ പര്യടനത്തിലെ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 194 റണ്‍സിലെത്തി നില്‍ക്കെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തത് വലിയ വിവാദമായിരുന്നു. രാഹുലല്ല പരിക്കുകാരണം ആ ടെസ്റ്റില്‍ കളിക്കാതിരുന്ന സ്ഥിരം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയായിരുന്നു ആ തീരുമാനത്തിന് പിന്നില്‍ എന്നെല്ലാം ആരോപണം ഉയര്‍ന്നിരുന്നു. 
 
Sports Masika
പുതിയ ലക്കം സ്‌പോര്‍ട്‌സ് മാസിക വാങ്ങാം...

ഏതായാലും ഇന്ത്യന്‍ ആരാധകരുടെ മനോനിലക്കൊത്ത രീതിയില്‍ തന്നെയാണ് ക്രിക്കറ്റിലെ റെക്കോഡുകളുടെ അവസ്ഥയും. റെക്കോഡുകളുടെ കാര്യത്തില്‍, പ്രത്യേകിച്ചും ബാറ്റിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്നും മേല്‍ക്കൈയുണ്ട്. ടെസ്റ്റ് മത്സരങ്ങളിലെ സെഞ്ചുറികളുടെയും റണ്ണുകളുടെയും ലോക റെക്കോഡ് ആദ്യമായി സ്വന്തം പേരിലാക്കിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സുനില്‍ ഗാവസ്‌കറാണ്.
 
 
Content Highlights:virat versus sachin