ജൊഹാനസ്ബർഗ്: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റിലെ റോജർ ഫെഡറർ ആണെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ എ.ബി. ഡിവില്ലിയേഴ്‌സ്.

ഒരു ഇൻസ്റ്റഗ്രാം ചർച്ചയിൽ, ഓസ്‌ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനെയും കോലിയെയും താരതമ്യം ചെയ്യുമ്പോഴാണ് ഡിവില്ലിയേഴ്‌സ് കോലിയെ സ്വിസ് ടെന്നീസ് ഇതിഹാസത്തോട് ഉപമിച്ചത്.  

നൈസർഗികമായ കഴിവുകളാണ് കോലിയുടേത്. അതേസമയം സ്മിത്ത് റാഫേൽ നഡാലിനെ ഓർമിപ്പിക്കുന്നു. മാനസികമായി ഏറെ കരുത്തനാണ് സ്മിത്ത് -ഡിവില്ലിയേഴ്‌സ് പറഞ്ഞു.  

Virat kohli with roger Roger federer Kohli is like Federer while Steve Smith is Rafael Nadal

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനുവേണ്ടി ഒമ്പതുവർഷത്തോളമായി ഡിവില്ലിയേഴ്‌സും കോലിയും ഒരുമിച്ചു കളിക്കുന്നു.

Content Highlights:Kohli is like Federer while Steve Smith is more of Rafael Nadal: AB de Villiers, Cricket, Tennis