വിരാട് കോലിയ്ക്ക് പരിക്ക്, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നഷ്ടമായേക്കും


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് കോലിയ്ക്ക് പരിക്കേറ്റത്. 

വിരാട് കോലി | photo: AFP

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ വിരാട് കോലി കളിച്ചേക്കില്ല. പരിക്കാണ് താരത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. അടിയവയറ്റിലെ പരിക്കുമൂലമാണ് കോലി മത്സരത്തില്‍ നിന്ന് വിട്ടിനില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് കോലിയ്ക്ക് പരിക്കേറ്റത്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവില്‍ ട്വന്റി 20 പരമ്പര വിജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. കോലിയെ സംബന്ധിച്ചിടത്തോളം കരിയറിലെ അതിനിര്‍ണായകമായ വഴിയിലൂടെയാണ് താരം സഞ്ചരിക്കുന്നത്. ഈയിടെയായി ഫോം കണ്ടെത്താന്‍ പാടുപെടുന്ന കോലി ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് വെറും 12 റണ്‍സ് മാത്രമാണ് നേടിയത്. അതിന് മുന്‍പ് സമാപിച്ച ടെസ്റ്റ് മത്സരത്തിലും മുന്‍ ഇന്ത്യന്‍ നായകന് തിളങ്ങാനായില്ല.

ആദ്യ ഏകദിനത്തില്‍ നിന്ന് മാത്രമാണ് കോലി മാറിനില്‍ക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങളില്‍ കോലി കളിച്ചേക്കും. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുന്ന കോലിയ്‌ക്കെതിരേ കപില്‍ദേവ് അടക്കമുള്ള പല പ്രമുഖരും രംഗത്തെത്തിയിരുന്നു. കോലിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ കോലിയെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു.

Content Highlights: virat kohli, rohit sharma, india vs england, indian cricket, kohli, groin injury, kohli injury

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented