72 റണ്‍സ് അകലെ കോലിയെ കാത്തിരിപ്പുണ്ട് മറ്റൊരു നാഴികക്കല്ല്


1 min read
Read later
Print
Share

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50-ന് മുകളില്‍ ശരാശരിയുള്ള ഏക താരവും കോലി തന്നെ

വിരാട് കോലി പരിശീലനത്തിനിടെ | Photo: PTI

അഹമ്മദാബാദ്: ട്വന്റി 20-യില്‍ ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിങ് ശരാശരിയേക്കാള്‍ പ്രാധാന്യം അവരുടെ സ്‌ട്രൈക്ക് റേറ്റിനാണ്. ക്രിക്കറ്റിന്റെ കുട്ടി ഫോര്‍മാറ്റില്‍ മൈതാന മധ്യത്ത് അധികം സമയമൊന്നും ബാറ്റ്‌സ്മാന്‍മാര്‍ക്ക് ചിലവഴിക്കാന്‍ കിട്ടാറില്ല. അതിനാല്‍ തന്നെ അവരുടെ ബാറ്റിങ് ശരാശരി അധികമാരും കാര്യമാക്കാറില്ല.

എന്നാല്‍ ആ ധാരണ തിരുത്തിക്കുറിച്ചവരില്‍ ഒരാള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50-ന് മുകളില്‍ ശരാശരിയുള്ള ഏക താരവും കോലി തന്നെ.

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകുമ്പോള്‍ മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്വന്റി 20-യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് കോലി. 72 റണ്‍സ് കൂടി നേടിയാല്‍ ഈ നേട്ടം കോലിക്ക് സ്വന്തമാക്കാം. 84 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 50.48 ശരാശരിയില്‍ 2928 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

99 മത്സരങ്ങളില്‍ നിന്ന് 2839 റണ്‍സുള്ള ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

2773 റണ്‍സുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. പരമ്പരയില്‍ റണ്‍സിന്റെ കാര്യത്തില്‍ കോലിയും രോഹിത്തും തമ്മില്‍ വലിയ മത്സരം തന്നെ നടന്നേക്കും. രോഹിത്തിന് 3000 റണ്‍സ് തികയ്ക്കാന്‍ ഇനിയും 227 റണ്‍സ് കൂടി വേണം.

Content Highlights: Virat Kohli will be on the cusp of a huge record ahead of T20 against England

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sean williams

1 min

ഷോണ്‍ വില്യംസ് സൂപ്പറാണ് തകര്‍പ്പന്‍ ഫോമില്‍ റെക്കോഡ്; പക്ഷേ കോലി തന്നെ മുന്നില്‍

Jun 30, 2023


sachin and modi

1 min

പ്രധാനമന്ത്രിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി സമ്മാനിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

Sep 23, 2023


bangladesh cricket

1 min

ഏഷ്യാകപ്പില്‍ ഇനി സൂപ്പര്‍ പോരാട്ടങ്ങള്‍! സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

Sep 6, 2023


Most Commented