Photo: PTI
സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡുകളെ വിരാട് കോലി 'തൊട്ടുകളിക്കാന്‍' തുടങ്ങിയിട്ട് കാലം കുറച്ചായി. സച്ചിന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലും അദ്ദേഹം 'കൈവെക്കുന്നു'. ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ 166 റണ്‍സടിച്ചതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി (21) എന്ന നേട്ടം സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ചുറി എന്ന ലോകറെക്കോഡിന് ഒപ്പമെത്താന്‍ കോലിക്ക് ഇനി മൂന്നു സെഞ്ചുറികൂടി മതി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി എന്ന നേട്ടവും സച്ചിനില്‍നിന്ന് കോലി അടര്‍ത്തിമാറ്റി. 100 അന്താരാഷ്ട്ര സെഞ്ചുറി എന്ന സച്ചിന്റെ റെക്കോഡാണ് കോലിയെ സംബന്ധിച്ച് വലിയ വെല്ലുവിളി. കോലിക്കിപ്പോള്‍ 74 സെഞ്ചുറികളാണുള്ളത്. പക്ഷേ, സച്ചിനേക്കാള്‍ വേഗത്തിലാണ് കോലി നാഴികക്കല്ലുകള്‍ പിന്നിടുന്നത്. 259-ാം ഇന്നിങ്സിലാണ് കോലി 46-ാം ഏകദിന സെഞ്ചുറിയില്‍ എത്തിയത്.

ജയവും ഇന്നിങ്സുകളും
259 ഏകദിന ഇന്നിങ്സുകളാണ് കോലി ഇതുവരെ കളിച്ചത്. ഇതില്‍ 157 എണ്ണം ഇന്ത്യ ജയിച്ചു. വിജയിച്ച മത്സരങ്ങളില്‍ 38 സെഞ്ചുറികള്‍ കോലി നേടി.
452 ഇന്നിങ്സുകള്‍ സച്ചിന് കളിച്ചപ്പോള്‍ അതില്‍ ഇന്ത്യ ജയിച്ചത് 231-ലാണ്. വിജയിച്ച മത്സരങ്ങളില്‍ സച്ചിന്റെ സെഞ്ചുറികള്‍ 33. കോലി ഇപ്പോഴും അഞ്ച് സെഞ്ചുറികളില്‍ മുന്നില്‍. വിജയശതമാനത്തിലും വളരെ മുന്നില്‍.

ചെയ്സ് മാസ്റ്റര്‍
ഏകദിനത്തില്‍ ഇന്ത്യ വിജയകരമായി പിന്തുടര്ന്ന് ജയിച്ച 124 ഇന്നിങ്സുകളില്‍ സച്ചിന് കളിച്ചു. കോലി അത്തരം 89 ഇന്നിങ്സുകളില്‍ പങ്കാളിയായി. പക്ഷേ, വിജയകരമായ ചെയ്സുകളില്‍ സച്ചിന്റെ സെഞ്ചുറി 14-ഉം കോലിയുടേത് 22-ഉം ആണ്.
Content Highlights: Virat kohli vs Sachin tendulkar comparisons have begun again
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..