Photo By Kunal Patil| PTI
ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. കോലി അമ്പയര്‍മാരെ ബഹുമാനിക്കുന്നില്ലെന്നും തന്റെ ആക്രമണോത്സുകമായ പെരുമാറ്റം കൊണ്ട് അവരെ സമ്മര്ദത്തിലാക്കുകയാണെന്നുമാണ് ലോയ്ഡിന്റെ ആരോപണം. ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ക്കെതിരേ കോലിയുടെ പെരുമാറ്റം പലപ്പോഴും അതിരുവിടുന്നതായും ലോയ്ഡ് ആരോപിച്ചു.
ഡി.ആര്.എസിന്റെ ഭാഗമായുള്ള 'അമ്പയേഴ്സ് കോളി'നെതിരായ കോലിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.
ഓണ്‍ഫീല്‍ഡ് അമ്പയര്‍ നല്കുന്ന സോഫ്റ്റ് സിഗ്നലിനെ കുറിച്ചുള്ള കോലിയുടെ അഭിപ്രായപ്രകടനത്തെയും ലോയ്ഡ് വിമര്‍ശിച്ചു. ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിനിടെ സൂര്യകുമാര്‍ യാദവിനെ ഡേവിഡ് മലാന് ക്യാച്ചെടുത്തപ്പോള്‍ സോഫ്റ്റ് സിഗ്നല്‍ ഔട്ട് വിളിക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ അമ്പയര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു കോലി പറഞ്ഞത്.
അമ്പയര്‍ നിതിന്‍ മേനോനുമേല്‍ ഇംഗ്ലണ്ട് താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ ലോയ്ഡ് കോലി അമ്പയര്‍മാരോട് അനാദരവ് കാണിക്കുകയും അവരെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നുണ്ടെന്നും ഒരു മാധ്യമത്തിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പയര്‍മാര്‍ ദുര്ബലരാക്കപ്പെടുകയാണെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടി. രാജ്യാന്തര ക്രിക്കറ്റില്‍ അമ്പയര്‍മാരെ വിലകുറച്ചു കാണുന്ന പ്രവണതല വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കോലിയെയായിരുന്നു.
Content Highlights: Virat Kohli Undermining Umpires says David Lloyd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..