'കുറച്ചുകൂടി എളിമയോടെ പെരുമാറൂ'- കോലിക്ക് ബിസിസിഐയുടെ താക്കീത്


സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയാണ് കോലിയെ താക്കീത് ചെയ്തത്.

മുംബൈ: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെന്നു പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട വിരാട് കോലിക്കെതിരേ ബി.സി.സി.ഐ. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി ഈ പെരുമാറ്റത്തിന്റെ പേരിൽ കോലിയെ താക്കീത് ചെയ്തതിരിക്കുകയാണ്.

മാധ്യമങ്ങളുമായും പൊതുജനങ്ങളുമായുമുള്ള ഇടപെടലില്‍ ശ്രദ്ധ പുലര്‍ത്താനും കുറച്ചുകൂടി എളിമയോടുകൂഴി പെരുമാറാനും ബി.സി.സി.ഐ കോലിക്ക് നിര്‍ദേശം നൽകിയതായാണ് റിപ്പോര്‍ട്ട്. വിന്‍ഡീസിനെതിരായ ടി ട്വന്റിയില്‍ വിശ്രമം അനുവദിക്കപ്പെട്ട കോലി ഓസീസിനെതിരായ പര്യടനത്തില്‍ ടീം നായകനായി തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിക്കും മുമ്പാണ് കോലിയോട് ശ്രദ്ധയോടെ പെരുമാറാന്‍ ബി.സി.സി.ഐ നിര്‍ദേശിച്ചത്.

30-ാം ജന്മദിനത്തില്‍ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി പറയവേയാണ് കോലിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ തനിക്കിഷ്ടം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടെ ബാറ്റിങ് കാണാനാണെന്നും വിരാട് കോലി അമിത പ്രാധാന്യം ലഭിച്ച താരമാണെന്നുമായിരുന്നു ആരാധകന്റെ കമന്റ്. കോലിയുടെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ലെന്നും ഈ ആരാധകന്‍ കമന്റ് ചെയ്തിരുന്നു. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ എന്നാണ് കോലി ഇതിനോട് പ്രതികരിച്ചത്.

Content Highlights: Virat Kohli told to be ‘humble’ by BCCI after ‘leave India’ controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented