വിരാട് കോലി| ഫോട്ടോ: പി.ടി.ഐ
മുംബൈ: നായക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് റിപ്പോര്‍ട്ട്. കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ളത്.
മകള്‍ വാമികയുടെ ജന്മദിനം ആഘോഷിക്കുന്നതിനാല്‍ പരമ്പരയില്‍ കളിക്കാനില്ലെന്ന് കോലി ബിസിസിഐയെ അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി നാട്ടിലേക്ക് മടങ്ങിയേക്കും. പരിക്ക് മൂലം ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രോഹിത് ശര്‍മ്മ ഏകദിന പരമ്പരയ്ക്കായി ടീമില്‍ തിരിച്ചെത്തിയേക്കും.
ജനുവരി 11 നാണ് വാമികയുടെ പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിടാനാണ് കോലി ആഗ്രഹിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ജനുവരി 11 മുതല്‍ 15 വരെയാണ്. ഏകദിന പരമ്പര ആരംഭിക്കുന്നത് ജനുവരി 19നാണ്.
ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിയാന്‍ കോലിയോട് ബിസിസിഐ ആവശ്യപ്പെടുകയും സമയപരിധി കഴിഞ്ഞിട്ടും അതിന് തയ്യാറാകാതെ വന്നതോടെ കോലിയെ പുറത്താക്കി ഏകദിന ടീമിന്റെ നായകനായി രോഹിത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlights: Kohli plans to celebrate Vamika's first birthday
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..