Virat Kohli Catch Photo: Videograb
ബെംഗളൂരു: ലബൂഷെയ്‌നും വാര്‍ണറും സ്മിത്തും അടങ്ങുന്ന പേരുകേട്ട ബാറ്റിങ് നിരയെ 286 റണ്‍സിലൊതുക്കിയതു തന്നെയാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണയാകമായത്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്കൊപ്പം ഫീല്‍ഡിങ് നിരയ്ക്കും അവകാശപ്പെതാണ് അതിന്റെ ക്രെഡിറ്റ്. പ്രത്യേകിച്ച് മികച്ച ഫോമിലുള്ള മാര്‍നസ് ലബൂഷെയ്‌നെ പുറത്താക്കിയ വിരാട് കോലിയുടെ ആ മനോഹര ക്യാച്ച്.
64 പന്തില്‍ 54 റണ്‍സുമായി മികച്ച നിലയിലായിരുന്നു ലബൂഷെയ്ന്‍. എന്നാല്‍ 32-ാം ഓവറില്‍ ലബൂഷെയ്‌ന്റെ വിധിയെഴുതി. രവീന്ദ്ര ജഡേജ എറിഞ്ഞ ആ ഓവറിലെ മൂന്നാം പന്ത് കവര്‍ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിനിടെ കോലിയുടെ കൈയില്‍ അവസാനിക്കുകയായിരുന്നു.
വലതുഭാഗത്തിലൂടെ വന്ന പന്തിലേക്ക് ഒരു ഫുള്‍ ലെങ്ത് ഡൈവ് ചെയ്യുകയായിരുന്നു കോലി. മത്സരത്തിലെ നിര്‍ണായകമായ ക്യാച്ചായിരുന്നു അത്. സ്മിത്തും ലബൂഷെയ്‌നും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 127 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. ആ വിക്കറ്റ് വീണില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോറിലെത്തുമായിരുന്നു ഓസീസ്.
Content Highlights: Virat Kohli Takes Stunning Diving Catch To Remove Marnus Labuschagne India vs Australia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..