ഹോങ് കോങ്ങിനെതിരേ ഫോം കണ്ടെത്തണം, കോലി കഠിനപ്രയത്‌നത്തിലാണ്


അടുത്ത മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഹോങ് കോങ്ങാണ് ഇന്ത്യയുടെ എതിരാളി.

Photo: twitter.com/imVkohli

ദുബായ്: ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയത്തോടെ തുടങ്ങി. മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോഴും സൂപ്പര്‍ താരം വിരാട് കോലി പിടിച്ചുനിന്ന് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. 34 പന്തുകളില്‍ നിന്ന് 35 റണ്‍സാണ് കോലി നേടിയത്. മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു.

അടുത്ത മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഹോങ് കോങ്ങാണ് ഇന്ത്യയുടെ എതിരാളി. ഈ മത്സരത്തിന് മുന്നോടിയായി ജിമ്മില്‍ കഠിന പരിശീലനം നടത്തുകയാണ് കോലി. വലിയ ഇന്നിങ്‌സ് കളിച്ച് ഫോമിലേക്ക് മടങ്ങിയെത്താനായി കോലി കഠിന പ്രയത്‌നത്തിലാണ്. ജിമ്മില്‍ മണിക്കൂറുകളോളം താരം ചെലവഴിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കോലി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടക്കാം. ബുധനാഴ്ചയാണ് ഇന്ത്യ-ഹോങ് കോങ് മത്സരം. ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യയും ഹോങ് കോങ്ങും പരസ്പരം ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. 2008 ഏഷ്യാ കപ്പിലാണ് ഈ മത്സരം നടന്നത്. അന്ന് ഇന്ത്യ 256 റണ്‍സിനാണ് ഹോങ് കോങ്ങിനെ തകര്‍ത്തത്.

Content Highlights: asia cup 2022, virat kohli, indian cricket, india vs hong kong, kohli practice, asia cup cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented