പുണെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിച്ച് കളത്തിലിറങ്ങിയതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്നിലാക്കി വിരാട് കോലി.
ക്യാപ്റ്റനായി വിരാട് കോലിയുടെ 50-ാം ടെസ്റ്റാണിത്. ഇന്ത്യയെ 50 ടെസ്റ്റ് മത്സരങ്ങളില്‍ നയിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയാണ് ഇതോടെ കോലിക്ക് സ്വന്തമായത്.
2000 മുതല്‍ 2005 വരെ ഇന്ത്യയെ 49 ടെസ്റ്റുകളില്‍ നയിച്ച സൗരവ് ഗാംഗുലിയുടെ നേട്ടം കോലി മറികടന്നു. 2008 മുതല്‍ 2014 വരെ ഇന്ത്യയെ 60 ടെസ്റ്റുകളില്‍ നയിച്ച എം.എസ് ധോനിയാണ് ഇനി കോലിക്കു മുന്നിലുള്ളത്.
ഇതുവരെ കോലിയുടെ കീഴില്‍ 29 ടെസ്റ്റുകള്‍ വിജയിച്ച ഇന്ത്യ 10 എണ്ണത്തില്‍ തോറ്റു. 10 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചു.
60 ടെസ്റ്റുകളില്‍ നിന്ന് ധോനിക്ക് 27 ജയങ്ങളാണുള്ളത്. 18 ടെസ്റ്റുകള്‍ തോറ്റപ്പോള്‍ 15 എണ്ണം സമനിലയിലായി. 49 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലിയുടെ പേരില്‍ 21 വിജയങ്ങളാണുള്ളത്. 13 മത്സരങ്ങള്‍ തോറ്റപ്പോള്‍ 15 എണ്ണം സമനിലയിലായി.
Content Highlights: Virat Kohli Surpasses Sourav Ganguly's Feat As Test Captain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..