photo:twitter/ICC
ഗുവാഹാട്ടി: കോലി വീണ്ടും ചരിത്രം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെഞ്ചുറിയുമായാണ് കോലി അവസാനമത്സരം പൂര്‍ത്തിയാക്കിയത്. മറ്റൊരു സെഞ്ചുറിയുമായി പുതുവര്‍ഷത്തിന് തുടക്കമിടാനും കോലിക്കായി. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനമത്സരത്തില്‍ സെഞ്ചുറിയുമായി വിരാട് കോലി കളം നിറയുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നിരവധി റെക്കോര്‍ഡുകളും കോലി സ്വന്തമാക്കി.
വിരാട് കോലിയുടെ 73-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് ഗുവാഹാട്ടിയില്‍ പിറന്നത്. 80 പന്തില്‍ നിന്നാണ് താരം സെഞ്ചുറി തികച്ചത്. ഇതോടെ ശ്രീലങ്കയ്ക്കെതിരേ ഏറ്റവും കൂടുതല്‍ ഏകദിനസെഞ്ചുറി നേടുന്ന താരമായി കോലി മാറി. ലങ്കയ്ക്കെതിരേ കോലിയുടെ ഒമ്പതാം സെഞ്ചുറിയായിരുന്നു അത്. ഏട്ട് സെഞ്ചുറി നേടിയ സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്.
ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിനസെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്കായി. ഇരുവരും ഇന്ത്യയില്‍ 20 ഏകദിനസെഞ്ചുറികളാണ് നേടിയത്. ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സച്ചിനൊപ്പം പങ്കിടുകയാണ് കോലി. സച്ചിന് ഓസ്ട്രേലിയക്കെതിരേ ഒമ്പത് ഏകദിന സെഞ്ചുറികളാണ് നേടിയത്. വിരാട് കോലി വിന്‍ഡീസിനെതിരേയും ശ്രീലങ്കയ്ക്കെതിരേയും ഒമ്പത് ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഈ റെക്കോര്‍ഡും കോലിയുടെ പേരിലാകും.
ഏകദിനത്തിലെ കോലിയുടെ 45-ാം സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലി ഒരു ട്വന്റി-20 സെഞ്ചുറിയും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കോലി. 100-സെഞ്ചുറികളുമായി സച്ചിനാണ് പട്ടികയില്‍ ഒന്നാമത്.
Content Highlights: Virat Kohli surpassed Sachin Tendulkar's record of most centuries against Sri Lanka in ODIs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..