ജാവേദ് മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് കോലി


കോലി ഈ നേട്ടം വെറും 34 മത്സരങ്ങള്‍ കൊണ്ട് മറികടന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ 26 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്.

26 വര്‍ഷത്തിനു ശേഷമാണ് മിയാന്‍ദാദിന്റെ ഈ റെക്കോഡ് തകര്‍ക്കപ്പെടുന്നത്. വിന്‍ഡീസിനെതിരേ 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ സമ്പാദ്യം. കോലി ഈ നേട്ടം വെറും 34 മത്സരങ്ങള്‍ കൊണ്ട് മറികടന്നു. വിന്‍ഡീസിനെതിരേ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ 19 റണ്‍സെടുത്തതോടെയാണ് കോലിക്ക് ഈ റെക്കോഡ് സ്വന്തമായത്.

വിന്‍ഡീസിനെതിരേ 47 മത്സരങ്ങളില്‍ നിന്ന് 1708 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്ക് വോയാണ് ഈ പട്ടികയില്‍ മൂന്നാമതുള്ളത്. 40 മത്സരങ്ങളില്‍ നിന്ന് 1666 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് നാലാമതും 53 മത്സരങ്ങളില്‍ നിന്ന് 1624 റണ്‍സെടുത്ത റമീസ് റാജ അഞ്ചാമതുമുണ്ട്.

വിന്‍ഡീസിനെതിരേ 34 മത്സരങ്ങളില്‍ നിന്നായി ഏഴു സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്. വിന്‍ഡീസിനെതിരേ ഒരു സെഞ്ചുറിയും 12 അര്‍ധ സെഞ്ചുറികളുമാണ് മിയാന്‍ദാദിന്റെ പേരിലുള്ളത്.

അതേസമയം ഞായറാഴ്ച അര്‍ധ സെഞ്ചുറി തികച്ചതോടെ വിന്‍ഡീസിനെതിരേ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന സച്ചിന്റെയും ഗാംഗുലിയുടെയും റെക്കോഡും കോലി സ്വന്തമാക്കി.

അതേസമയം 78 റണ്‍സെടുക്കാനായാല്‍ കോലിക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഏകദിന റണ്‍ നേട്ടം മറികടക്കാം. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഇതോടെ കോലിക്ക് സ്വന്തമാകും. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്. 11,363 റണ്‍സാണ് ഗാംഗുലിയുടെ സമ്പാദ്യം. കോലിക്ക് ഏകദിനത്തില്‍ ഇപ്പോള്‍ 11,286 റണ്‍സുണ്ട്.

Content Highlights: Virat Kohli surpassed Javed Miandad most runs against West Indies in ODI

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section




Most Commented