ഫോം കണ്ടെത്തിയേ മതിയാകൂ, കോലി പരിശീലനം ആരംഭിച്ചു


ഈയിടെയായി മോശം ഫോമില്‍ കളിക്കുന്ന കോലിയ്ക്ക് ഏഷ്യാ കപ്പ് അതിനിര്‍ണായകമാണ്.

Photo: twitter.com/imVkohli

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായി സൂപ്പര്‍ താരം വിരാട് കോലി പരിശീലനമാരംഭിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കോലി വീണ്ടും മത്സരങ്ങളില്‍ സജീവമാകുകയാണ്. ഓഗസ്റ്റ് 27 മുതല്‍
യു.എ.ഇയില്‍ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഠിനപരിശീലനത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍. തന്റെ ഐ.പി.എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറാണ് കോലിയ്ക്ക് പരിശീലനം നല്‍കുന്നത്.

ഈയിടെയായി മോശം ഫോമില്‍ കളിക്കുന്ന കോലിയ്ക്ക് ഏഷ്യാ കപ്പ് അതിനിര്‍ണായകമാണ്. ഏഷ്യാ കപ്പിലും ഫോം കണ്ടെത്തിയില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ കോലി നന്നായി വിയര്‍ക്കേണ്ടിവരും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്.

കോലിയെക്കൂടാതെ ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍ എന്നിവരും മുംബൈയില്‍ പരിശീലനം നടത്തുന്നുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പരിക്കേറ്റ ജസ്പ്രീത് ബുംറ കളിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

Content Highlights: virat kohli, kohli batting, asia cup 2022, kohli last innings, kohli last century, virat kohli form


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented