Photo: twitter.com
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള അനിവാര്യമാണെന്ന് മുന്‍ പരിശീലകന് രവി ശാസ്ത്രി. ഇനിയും ഒരു ആറ് ഏഴ് വര്‍ഷത്തെ ക്രിക്കറ്റ് കോലിയില്‍ അവശേഷിക്കുന്നുണ്ട്. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും കോലി തല്ക്കാലം മാറി നില്‍ക്കണം. രാജ്യത്തിന് വേണ്ടി ഇനിയും ഒരുപാട് സംഭാവനകള്‍ നല്കാന് കോലിക്ക് കഴിയും. 70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ സ്വന്തം പേരിലുള്ള കോലി അവസാനമായി ഒരു സെഞ്ച്വറി നേടിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഐപിഎല്ലിലും താരം അത്ര നല്ല ഫോമില്‍ അല്ല.
ചൊവ്വാഴ്ച ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ താരം ഗോള്‍ഡന്‍ ഡക്ക് ആയിരുന്നു. ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച കോലിക്ക് ഇതുവരെ നേടാനായത് വെറും 119 റണ്‍സ് മാത്രമാണ്. ബയോ ബബിള്‍ സംവിധാനത്തില്‍ ദീര്‍ഘകാലം ചിലവഴിക്കുന്നത് താരങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അവരെ കൈകാര്യം ചെയ്യേണ്ടത് വളരെ കരുതലോടെയായിരിക്കണം- ശാസ്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് കോലിക്ക് ഒരു വിശ്രമം അനുവദിക്കണം. എല്ലാവരും എപ്പോഴും കോലിയെ സൂക്ഷമമായി നിരീക്ഷിക്കുകയും അവന്റെ ബാറ്റില്‍ നിന്ന് വലിയ ഇന്നിങ്സുകള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതിന്റെ സമ്മര്‍ദ്ദം കോലിയെ ബാധിക്കുന്നുണ്ടാകാമെന്നും ശാസ്ത്രി പറയുന്നു. ഇപ്പോള്‍ ഒരാള്‍ക്ക് ഇടവേള അനിവാര്യമാണെങ്കില്‍ അത് വിരാട് കോലിക്ക് തന്നെയാണ്. ശാസ്ത്രിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന് കെവിന് പീറ്റേഴ്സണ്.
സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കോലി മാറി നില്‍ക്കണമെന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ അത് അനിവാര്യമാണെന്നും പീറ്റേഴ്സണ് പറയുന്നത്. ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്ന കോലിക്ക് പഴയത്പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും കെ.പി പറയുന്നു.
Content Highlights: virat kohli should take a break from cricket says former head coach ravi sasthri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..