Photo: ANI
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ വിരാട് കോലി ടെസ്റ്റ് കരിയറിലെ തന്റെ 29-ാം അര്‍ധ സെഞ്ചുറി നേടിയിരിക്കുകയാണ്.
എന്നാല്‍ 28-ാം അര്‍ധ സെഞ്ചുറിയില്‍ നിന്ന് 29-ല്‍ എത്താന്‍ കോലിക്ക് കാത്തിരിക്കേണ്ടി വന്നത് 14 മാസങ്ങളാണ്. 15 ഇന്നിങ്‌സുകളും ഇതിനിടെ കടന്നുപോയി. 2022 ജനുവരിയില്‍ കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു കോലിയുടെ അവസാന ടെസ്റ്റി ഫിഫ്റ്റി. അന്ന് 201 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്‌സുമടക്കം 79 റണ്‍സാണ് കോലി നേടിയത്.
എന്നാല്‍ അതിനു ശേഷം 29, 45, 23, 13, 11, 20, 1, 19, 24, 1, 12, 44, 20, 22, 13 എന്നിങ്ങനെയായിരുന്നു ടെസ്റ്റിലെ കോലിയുടെ സ്‌കോറുകള്‍. അഹമ്മദാബാദ് ടെസ്റ്റില്‍ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 128 പന്തില്‍ നിന്ന് 59 റണ്‍സുമായി കോലി ക്രീസിലുണ്ട്.
Content Highlights: Virat Kohli scores his 1st Test half-century after 15 innings
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..