സച്ചിനൊപ്പം 40 സെഞ്ചുറി ക്ലബ്ബില്‍; നാഗ്പുരില്‍ റെക്കോഡുകള്‍ കീശയിലാക്കി കോലി


ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡും കോലി സ്വന്തം പേരില്‍ കുറിച്ചു.

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയോടൊപ്പം ഒരുപിടി റെക്കോഡുകള്‍ കൂടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി സ്വന്തമാക്കുന്ന രണ്ടാമതതെ താരമെന്ന റെക്കോഡും ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡും കോലി സ്വന്തം പേരില്‍ കുറിച്ചു.

നാഗ്പുരില്‍ തന്റെ 40-ാം ഏകദിന സെഞ്ചുറിയാണ് കോലി നേടിയത്. സെഞ്ചുറിയുടെ എണ്ണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മാത്രമാണ് ഇനി ഇന്ത്യന്‍ ക്യാപ്റ്റന് പിന്നിലാക്കാനുള്ളത്. സച്ചിന്റെ അക്കൗണ്ടില്‍ 49 സെഞ്ചുറികളുണ്ട്. കൂടാതെ ഏകദിനത്തില്‍ 40 സെഞ്ചുറിയോ അതില്‍ കൂടുതലോ പൂര്‍ത്തിയാക്കിയ രണ്ട് താരങ്ങള്‍ കോലിയും സച്ചിനും മാത്രമാണ്.

ഏകദിനത്തില്‍ 18-ാം സെഞ്ചുറി നേടുന്ന ക്യാപ്റ്റനായും കോലി മാറി. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ക്യാപ്റ്റനായിരിക്കെ 22 ഏകദിന സെഞ്ചുറികളാണ് പോണ്ടിങ് നേടിയത്.

അതേസമയം 159 ഇന്നിങ്‌സുകളില്‍ നിന്ന് കോലി 9000 റണ്‍സ് പൂര്‍ത്തിയാക്കി. ഇത്രയും ഇന്നിങ്സുകളില്‍ നിന്ന് 7000 റണ്‍സ് പോലും സ്വന്തമാക്കിയ മറ്റു ക്യാപ്റ്റന്മാരില്ല. ക്യാപ്റ്റനായിരിക്കെ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമാണ് കോലി. നേരത്തെ കോലി ഏകദിനത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ സച്ചിനേയും ഇന്ത്യന്‍ ക്യാപ്റ്റന്‍ പിന്തള്ളിയിരുന്നു.

Content Highlights: Virat Kohli scores 40th ODI ton joins Sachin Tendulkar in exclusive club

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented