സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആരാധക മനസില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കുള്ള സ്ഥാനം നഷ്ടമായിട്ടൊന്നും ഇല്ല. ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം ഗാലറിയില്‍ ഉയരുന്ന മിസ് യു ധോനി ബാനറുകള്‍ തന്നെ അതിന് തെളിവ്. 

ഇപ്പോഴിതാ ഗാലറിയില്‍ ഇത്തരത്തില്‍ ധോനിയെ മിസ് ചെയ്യുന്നുവെന്ന് എഴുതിക്കാട്ടിയ ഒരുകൂട്ടം ആരാധകരോടുള്ള ക്യാപ്റ്റന്‍ കോലിയുടെ പ്രതികരണം വൈറലാകുകയാണ്.

സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരത്തിനിടെ കോലി ബൗണ്ടറിക്കടുത്ത് ഫീല്‍ഡ് ചെയ്യുന്നതിനിടെ ഗാലറിയിലെ ഒരു കൂട്ടം ആരാധകരാണ് ധോനിയെ മിസ് ചെയ്യുന്നുവെന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടിയത്. താനും ധോനിയെ മിസ് ചെയ്യുന്നുവെന്നായിരുന്നു ഇതിനോട് ആംഗ്യത്തിലൂടെ കോലി പ്രതികരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റഇല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം നടന്ന ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചിരുന്നു.

Content Highlights: Virat Kohli s reaction to miss you MS Dhoni poster goes viral